👈🏾 ഉള്ളടക്കം

ഭാഗം മൂന്നു്: വ്യാഖ്യാനം

അദ്ധ്യായം 9

വ്യാഖ്യാനം:
രചയിതാവു്  ഉദ്ദേശിച്ച അൎത്ഥം എന്തായിരുന്നു?

വ്യാഖാനിക്കുക എന്നാൽ അൎത്ഥം കണ്ടുപിടിക്കുക എന്നാണു്.  നാം വായിക്കുന്ന വേദഭാഗങ്ങളുടെ യഥാൎത്ഥ അൎത്ഥം അതു്  എഴുതിയ ലേഖകനും ആ കാലത്തു്  അതു്  വായിച്ച വായനക്കാൎക്കും നന്നായി അറിയാമായിരുന്നു.  ആ അൎത്ഥം വചനത്തിന്റെ പശ്ചാത്തലത്തിൽ മനസ്സിലാക്കുക എന്നതാണു്  ബൈബിൽ വ്യാഖ്യാനത്തിന്റെ ലക്ഷ്യം.  അതു്  മനസ്സിലാക്കിയാൽ മാത്രമേ നാം വായിച്ച വചനത്തിന്റെ ഇപ്പോഴുള്ള അൎത്ഥവും പ്രസക്തിയും ഗ്രഹിക്കുവാൻ സാധിക്കൂ.

നിരീക്ഷണത്തിന്റെ ഭാഗമായി നാം വചനം പലയാവൎത്തി വായിച്ചു്  അതിൽ പറഞ്ഞിരിക്കുന്ന കാൎയ്യങ്ങൾ എന്തെല്ലാം എന്നു്  ശ്രദ്ധിക്കുന്നു.  പുസ്‍തകത്തിന്റെ അഥവാ വേദഭാഗത്തിന്റെ സാഹിത്യ രൂപം ഏതെന്നും നാം മനസ്സിൽ കുറിക്കുന്നു.  കൂടാതെ നാം പഠിക്കുന്ന വേദഭാഗത്തിന്റെ ഘടന, ചരിത്ര പശ്ചാത്തലം, സാഹിത്യ പശ്ചാത്തലം, മത- സാമൂഹീക- സാംസ്‍കാരീക പശ്ചാത്തലം എന്നിവയെയും പഠന വിധേയമാക്കുന്നു.  ഇവയെല്ലാം ഒരു വേദഭാഗത്തിന്റെ അൎത്ഥം ഗ്രഹിക്കുവാൻ ഒരു പരിധിവരെ നമ്മെ സഹായിക്കും.  വ്യാഖ്യാനത്തിന്റെ ആഴങ്ങളിലേക്കു്  നീങ്ങുമ്പോൾ നമ്മെ സഹായിക്കുവാൻ ചില പ്രധാന തത്ത്വങ്ങളും നിയമങ്ങളും ഉണ്ടു്.  അവയിൽ ഏതെല്ലാം എപ്രകാരം ഉപയോഗിക്കേണം എന്നു്  നമുക്കു്  വഴി കാട്ടി തരുന്ന ഘടകങ്ങൾ ചുവടെ കുറിക്കുന്നു.  അവ ഓരോന്നായി വിശദമായി പഠിക്കാം.

വിവിധ തരത്തിലുള്ള പശ്ചാത്തലങ്ങളെ കുറിച്ചും അവ എപ്രകാരം ഒരു പുസ്‍തകത്തിന്റെ അഥവാ വേദഭാഗത്തിന്റെ അൎത്ഥത്തെ സ്വാധീനിക്കുന്നു എന്നും ഏഴാം അധ്യായത്തിൽ നാം പഠിച്ചു.  അതുകൊണ്ടു്  മൂന്നാം ഭാഗത്തിൽ അതു്  ആവൎത്തിക്കുന്നില്ല. 

സാഹിത്യ രൂപങ്ങളെ കുറിച്ചു്  ആറാം അധ്യായത്തിൽ നാം കണ്ടു. പ്രധാനപ്പെട്ട സാഹിത്യ രൂപങ്ങളെ എങ്ങനെ വ്യാഖ്യാനിക്കേണം എന്നു്  തുടൎന്നുള്ള അധ്യായങ്ങളിൽ പഠിക്കാം. 

അതിനുശേഷം വാക്കുകളുടെ അൎത്ഥത്തിനും ആലങ്കാരിക അൎത്ഥത്തിനും വ്യാകരണത്തിനും വ്യാഖ്യാനത്തിലുള്ള പങ്കു് നാം പഠിക്കും.

ഈ പ്രസിദ്ധീകരണം സൗജന്യമല്ല!

വില: രൂ 999. തുടൎന്നു്  വായിക്കും മുമ്പു് … ഈ പുസ്‍തകത്തിന്റെ വില പൂൎണ്ണമായോ ഭാഗീകമായോ – താങ്കളുടെ പ്രാപ്തിയനുസരിച്ചു്  – അയച്ചു കൊടുക്കുക (PayPal or UPI). പണം അയയ്‍ക്കുവാൻ താഴെ കാണുന്ന QR കോഡിന്മേൽ തൊടുക. പുസ്‍തകം വായിച്ചിട്ടു്  ഈ വെബ് സൈറ്റിലേക്കുള്ള ലിങ്ക് ദയവായി മറ്റുള്ളവരുമായി പങ്കുവയ്‍ക്കുക.

🔼

 

 

Twitter YouTube PayTM PayPal

 

BACK |  TOP |  INDEX |  HOME
ABOUT |  CONTACT |  SUPPORT |  SITE MAP |