അദ്ധ്യായം 6
ഒരു പുസ്‍തകമോ വേദഭാഗമോ വായിച്ചു് തുടങ്ങുമ്പോൾ നാം ആദ്യം നിരീക്ഷിക്കേണ്ടതു് അതിന്റെ സാഹിത്യ രൂപമാണു്. കാരണം, ഒരു വേദഭാഗം എങ്ങനെ വ്യാഖ്യാനിക്കേണം എന്നു് തീരുമാനിക്കുവാൻ നമ്മെ സഹായിക്കുന്നതു് അതിന്റെ സാഹിത്യ രൂപമാണു്.
ഒരു പുസ്‍തകം അഥവാ വേദഭാഗം പദ്യമാണോ ഗദ്യമാണോ എന്നെങ്കിലും തിരിച്ചറിയുവാൻ എല്ലാവൎക്കും കഴിയണം. ഗദ്യം വ്യാഖ്യാനിക്കപ്പെടുന്നതു പോലെയല്ല പദ്യം വ്യാഖ്യാനിക്കപ്പെടേണ്ടതു്. നിൎഭാഗ്യവശാൽ മലയാളം ബൈബിൾ (BSI) വായിച്ചാൽ അതു് പോലും തിരിച്ചറിയുക സാധ്യമല്ല. ഏതു് ഭാഗവും ഗദ്യം എന്ന പോലെയാണു് അച്ചടിച്ചു വച്ചിരിക്കുന്നതു്. അതുകൊണ്ടാണ്, ഉദാഹരണത്തിന്നു്, യെശയ്യാ പ്രവചനത്തിന്റെ ഭൂരിഭാഗവും പദ്യമാണെന്നു് നാം തിരിച്ചറിയാതെ പോകുന്നതു്.
പലപ്പോഴും ഗദ്യത്തിന്റെ ഇടയിൽ പദ്യം വരാരുണ്ടു്. അതും നമ്മിൽ പലരും തിരിച്ചറിയാറില്ല.
കേവലം ഗദ്യ-പദ്യ വിവേചനം മാത്രം നടത്തിയാൽ പോരാ. മലയാള സാഹിത്യത്തിൽ ഒരുപാടു് സാഹിത്യ രൂപങ്ങളുണ്ട് :
അതുപോലെ വേദപുസ്‍തകത്തിലും അനേക സാഹിത്യ രൂപങ്ങളുണ്ട് :
ഓരോ സാഹിത്യ രൂപത്തിന്റെ വ്യാഖ്യാനത്തിനും അതിന്റെതായ നിയമയങ്ങളുണ്ടു്. ഉദാഹരണത്തിന്നു് ചരിത്ര ഭാഗങ്ങൾ വ്യാഖ്യാനിക്കുന്നതു പോലെ പ്രവചനങ്ങൾ വ്യാഖ്യാനിക്കുന്നതു് അബദ്ധമാണു്. എല്ലാ സംഭവങ്ങളെയും ഉപമകളെയും ദൃഷ്‍ടാന്തങ്ങളായ് കണക്കാക്കുവാൻ പാടില്ല. വിവിധ സാഹിത്യ രൂപങ്ങളെ വ്യാഖ്യാനിക്കുമ്പോൾ നാം ഓൎത്തിരിക്കേണ്ട തത്ത്വങ്ങളെ കുറിച്ചു് ഈ പുസ്‍തകത്തിന്റെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിട്ടുണ്ടു്.
വില: രൂ 999. തുടൎന്നു് വായിക്കും മുമ്പു് … ഈ പുസ്തകത്തിന്റെ വില പൂൎണ്ണമായോ ഭാഗീകമായോ – താങ്കളുടെ പ്രാപ്തിയനുസരിച്ചു് – അയച്ചു കൊടുക്കുക (PayPal or UPI). പണം അയയ്‍ക്കുവാൻ താഴെ കാണുന്ന QR കോഡിന്മേൽ തൊടുക. പുസ്‍തകം വായിച്ചിട്ടു് ഈ വെബ് സൈറ്റിലേക്കുള്ള ലിങ്ക് ദയവായി മറ്റുള്ളവരുമായി പങ്കുവയ്‍ക്കുക.
BACK |
TOP |
INDEX |
HOME
ABOUT |
CONTACT |
SUPPORT |
SITE MAP |