ഉള്ളടക്കം
യോഹന്നാന്റെ സുവിശേഷം ശരിയായി ഗ്രഹിക്കുവാൻ അതിന്റെ ആദ്യത്തെ പതിനെട്ടു് വാക്യങ്ങൾ നാം ശ്രദ്ധിക്കേണം. ആ മുഖവുരയിൽ സുവിശേഷത്തിന്റെ സംക്ഷിപ്‍ത രൂപം ദൎശിക്കുവാൻ ഈ പുസ്‍തകം നമ്മെ സഹായിക്കും. ഇതു് സാധാരണക്കാർക്കു മനസ്സിലാകാവുന്ന ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നു. വേദ വിദ്യൎത്ഥികളും അദ്ധ്യാപകരും നിശ്ചയമായും ഇതു് വായിച്ചിരിക്കണം. (ഭാഷ - ഇംഗ്ലീഷ്)
നമ്മുടെ സമ്പത്തു് ആവശ്യത്തിലിരിക്കുന്നവർക്കു കൊടുക്കുന്നതിനെ കുറിച്ചു് പുതിയ നിയമം എന്തു് പഠിപ്പിക്കുന്നു? ദശാംശം പുതിയ നിയമത്തിന്റെ ഉപദേശമാണോ? ദശാംശം എന്ന പേരിൽ പണം പിരിക്കുവാൻ ദൈവം ഈ കാലത്തു് ആരെയെങ്കിലും ചുമതലപ്പോടുത്തിയിട്ടുണ്ടോ? (ഭാഷ - ഇംഗ്ലീഷ്)
ആത്മീക വൎദ്ധനവിനും പ്രോത്സാഹനത്തിനുമായി രചിക്കപ്പെട്ട ക്രൈസ്‍തവ ധ്യാനങ്ങൾ സൗജന്യമായി വായിക്കാം. (ഭാഷ - ഇംഗ്ലീഷ്)
മനുഷ്യനെ ദൈവം തന്റെ സ്വരൂപത്തിലും സാദൃശത്തിലും സ്രഷ്‍ടിച്ചു. എന്താണ് ആ വിശേഷ സ്രഷ്ടിപ്പിന്റെ അൎതഥം? സ്‍ത്രീയെയും ദൈവം അപ്രകാരമാണോ നിൎമ്മിച്ചതു്? ഏതു് അടിസ്ഥാനത്തിലാണു് ദൈവം പുരുഷന്മാൎക്കു കുടുംബത്തിലും സഭയിലും നേതൃസ്ഥാനം നൽകിയതു്? (ഭാഷ - ഇംഗ്ലീഷ്)
ചിലർ ആകുന്ന കാലത്തു് മക്കളെ വളൎത്തുന്നു. അതിനു് മനസ്സിലാതിരുന്നവർ പിന്നീടു് ദുഃഖിക്കുന്നു. മക്കൾ യഹോവാ നൽകുന്ന ദാനമാണ് എന്നു് ബൈബിൾ പഠിപ്പിക്കുമ്പോഴും അതിനൊരു വിലയും കൽപ്പിക്കാത്ത കുറെ ക്രിസ്‍ത്യാനികളും! വിവാഹം കഴിക്കാതിരിക്കുവാനും മക്കളെ ജനിപ്പിക്കാതിരിക്കുവാനും ധാരാളം ന്യായങ്ങൾ നാം കേൾക്കുന്നുണ്ട്. എന്നാൽ അവ സത്യമാണോ? വേദപുസ്‍തകത്തിന്റെയും ശാസ്‍ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ രചിക്കപ്പെട്ട ഗവേഷണ ഗ്രന്ഥം. (ഭാഷ - ഇംഗ്ലീഷ്)
തിരുവെഴുത്തുകൾ വായിക്കപ്പെടുവാനല്ല വായിച്ചുകേൾപ്പിക്കപ്പെടുവാനാണു് എഴുതപ്പെട്ടതു്. ലോകത്തിന്റെ ശബ്ദകോലാഹലങ്ങളിൽനിന്നു അകന്നു് അൽപ്പനേരം വേറിട്ടിരുന്നു് ദൈവവചനം ശ്രവിക്കുക.
സ്വൎഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു് യേശു പ്രസംഗിച്ചു. പെന്തക്കൊസ്‍തു നാളിൽ ആ രാജാവിനെയും തന്റെ സ്വൎഗ്ഗീയ രാജ്യത്തെയും മാനുഷിക പ്രതീക്ഷകൾക്ക് അതീതമായി ദൈവം പരിശുദ്ധാത്മ പകൎച്ചയിലൂടെ വെളിപ്പെടുത്തി.
രണ്ടായിരം വർഷങ്ങൾക്കു് മുമ്പുള്ള കണക്കും പാരമ്പര്യവും പറഞ്ഞ് ആരെങ്കിലും വന്നാല്‍, നിങ്ങളുടെ വീട് അഥവാ നാട് നിങ്ങള്‍ വിട്ടു കൊടുക്കുമോ?
ആത്മീയതയുടെ മറവിൽ നിങ്ങളുടെ സഭാ നേതൃത്വം അംഗങ്ങളുടെമേൽ അധികാര ദുർവിനിയോഗം നടത്തുന്നുണ്ടോ? ഇവിടെ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങളുടെ സഭയിൽ കണ്ടെത്തിയാൽ അവിടെ നിന്ന് നിങ്ങൾ രക്ഷപെടേണം! “അധികാരം ദുർവിനിയോഗിക്കുന്ന സഭകൾ” എന്ന എൻറോത്തിന്റെ പുസ്തകത്തിന്റെ രത്ന ചുരുക്കം.
മഹാമാരികളും പ്രകൃതി ദുരന്തങ്ങളും പെരുകുന്ന ഈ കാലത്ത് നാം സാധാരണ കേൾക്കുന്ന ഒരു സന്ദേശമാണ്: “ഏതു സമയത്തും കൎത്താവിന്റെ വരവ് സംഭവിക്കാം.” അത് എത്രമാത്രം ശരിയാണ്?
“എന്റെ ഓൎമയ്‍ക്കായി ഇതു ചെയ്വിൻ” എന്നു് യേശു കൽപ്പിച്ചു. “ഇതു്” എന്നാൽ എന്താണു്? നാം എന്താണു് യേശുവിന്റെ ഓൎമയ്‍ക്കായി ചെയ്യേണ്ടതു് ? ഇന്നു കാണുന്ന തിരുബലിയും കൎത്തൃമേശയും വാസ്‍തവത്തിൽ യേശുവിന്റെ വാക്കുകൾക്കു അനുസൃതമാണോ?
ഉടൻ വരുന്നു!
BACK |
TOP |
INDEX |
HOME
ABOUT |
CONTACT |
SUPPORT |
SITE MAP |