Liturgies

 

prayers
A Collection of Prayers
baptism
A liturgy for Christian baptism
Haggadah
A liturgy for the Lord’s Table

Frequently Asked Questions

1. What is liturgy? ▾

Liturgy is a set order for public worship or private devotion. Liturgy includes prayers, Scripture readings, responsive readings, and symbolic actions. Liturgy could also include a set routine or discipline for individual or communal prayers. For example, a church can follow a set order for a baptism service or a funeral service. Similarly, an individual or a community can follow a set routine for their private devotions.

Liturgies are often written down for repeated use. Churches that follow liturgies are called liturgical churches. Interestingly, even non-liturgical churches that claim to detest liturgies have some form of unwritten liturgy that they religiously follow. Their prayers may not be written down but their order of service is more or less set in stone!

2. Does the Bible support the use of liturgy? ▾

Yes, the Bible provides strong precedents for structured and repeated patterns of worship in both the Hebrew Bible and the New Testament.

3. What examples of liturgy do we find in the Hebrew Bible? ▾

  1. The Scriptures
    • The Psalms served as Israel’s hymnbook and prayerbook. Some psalms, such as Psalm 136, were read responsively in public worship. Psalms 113-118 (Egyptian Hallel psalms) were read during the Passover seder meal. Psalms 113 and 114 were read at the start of the meal while Psalms 115-118 were read at its conclusion. The Lord Jesus and his apostles concluded their Last Supper with the singing of “hymns,” most likely Psalms 115-118 (Matthew 26:30 and Mark 14:26). Psalms 120 - 134 (The Songs of Ascent) were recited during pilgrimages to Jerusalem. Psalm 2 was composed for the coronation ceremony of King Solomon. Psalm 45 was composed for a royal wedding. Esther was read during the festival of Purim. Ruth was read during the Feast of Weeks.
  2. God’s Explicit Instructions
    • God gave Israel detailed instructions on how worship should be conducted (Exodus 25–31; Leviticus 1–7; Numbers 28–29). These included prescribed prayers, sacrifices, incense offerings, vestments, and calendar-based festivals. This also included a priestly blessing that was to be pronounced upon God’s people: ‘May the LORD bless you and keep you; may the LORD cause His face to shine upon you and be gracious to you; may the LORD lift up His countenance toward you and give you peace.’ (Num 6:24-26 GNB)
    • Here’s another example of a prepared confession authored by God himself! God wanted every Israelite to confess this each time he brought the first part of each crop as an offering: “My ancestor was a wandering Aramean, who took his family to Egypt to live. They were few in number when they went there, but they became a large and powerful nation. The Egyptians treated us harshly and forced us to work as slaves. Then we cried out for help to the Lord, the God of our ancestors. He heard us and saw our suffering, hardship, and misery. By his great power and strength he rescued us from Egypt. He worked miracles and wonders, and caused terrifying things to happen. He brought us here and gave us this rich and fertile land. So now I bring to the Lord the first part of the harvest that he has given me.” (Deut. 26:5-10 GNB)
    • Another instance is seen in Deuteronomy 26:13-15. After offering his tithe every third year to God, an Israelite had to confess: “‘None of the sacred tithe is left in my house; I have given it to the Levites, the foreigners, the orphans, and the widows, as you commanded me to do. I have not disobeyed or forgotten any of your commands concerning the tithe. I have not eaten any of it when I was mourning; I have not taken any of it out of my house when I was ritually unclean; and I have not given any of it as an offering for the dead. I have obeyed you, O Lord; I have done everything you commanded concerning the tithe. Look down from your holy place in heaven and bless your people Israel; bless also the rich and fertile land that you have given us, as you promised our ancestors.”
    • These instructions cleary tell us that the God of the Bible is not tired of listening to well thought-out confessions or prayers. He’s for it! He standardised these confessions, in all probability, so that He doesn’t have to listen to ignorant rants or gibberish. God also wanted each Israelite to remember certain things in all clarity. Some truths are better learned and recited from memory than forgotten.
  3. The Practice of The Saints
    • Daniel prayed thrice daily—another example of disciplined, ordered prayer. (Daniel 6:10)
    • Similarly, David prayed thrice a day. “Evening and morning and at noon I utter my complaint and moan, and he will hear my voice.” (Ps. 55:17 RSV) Here’s David referring to his morning prayers: “O Lord, in the morning thou dost hear my voice; in the morning I prepare a sacrifice for thee, and watch.” (Ps. 5:3) Similarly, David sought God’s blessings on his evening prayer routine. “Let my prayer be counted as incense before thee, and the lifting up of my hands as an evening sacrifice!” (Ps. 141:2)
    • Ezra the scribe who wrote Psalm 119 resolved to punctuate the day with structured praise: “Seven times a day I praise thee for thy righteous ordinances.” This probably included prayers during the night watches: “At midnight I rise to praise thee, because of thy righteous ordinances.” (Ps. 119:62)

4. What examples of liturgy do we find in the New Testament? ▾

  1. Jesus and the Synagogue Liturgy:
    • Jesus participated in synagogue worship, which followed a structured pattern: reading of the Shema, prayers, Scripture readings, exposition, and blessings. (Luke 4:16–20)
  2. The Lord’s Prayer as a Liturgical Prayer:
    • Jesus gave His disciples a set form of prayer (Matthew 6:9–13; Luke 11:2–4). This is liturgical in nature—a prayer meant to be repeated and used communally.
  3. The Last Supper:
    • The Passover meal that Jesus and the Twelve observed, as recorded in the Gospels, is the oldest recorded narrative of the Passover Seder meal. Seder means order. The meal followed a set order. Jews, even today, follow this order. Four cups of wine and a full-fledged meal are part of this order. Apart from that, scripture portions are read, and the Exodus story is retold.
  4. The Earliest Christians and their Prayers:
    • The early Christians of Jerusalem devoted themselves to regular prayer sessions. At the outset, they participated in the prayers at the Temple at fixed times. Acts 3:1 talks of one such instance when Peter and John were headed to the Temple “at the time of prayer”, at three in the afternoon.
    • This was true of all Christians in Jerusalem at that time. “And they devoted themselves to the apostles’ teaching and fellowship, to the breaking of bread and the prayers (ταῖς προσευχαῖς).” The presence of the definite article (ταῖς) is important. It doesn’t just say “prayer” in general but the prayers. Scholars tend to think that this phrase refers to set forms of Jewish prayers. (C.K. Barrett, Acts of the Apostles, ICC Commentary; and F. F. Bruce.)
    • That expression in Acts 2:42 is found only in one other place—Colossians 4:12. Here, Paul speaks about Epaphras’ personal prayer life. The phrase ἐν ταῖς προσευχαῖς does have the article, but contextually it’s clear this refers to his prayers for them, not necessarily the public liturgical prayers of the community. This usage shows that προσευχαί (plural) could still mean personal, repeated petitions.

5. Isn’t spontaneous prayer or Spirit-led order of service better than a liturgy? ▾

  • Spontaneous prayer is important when there is a genuine need for it. The form of prayer often depends on the situation.
  • No prayer is greater than a prayer inspired by the Holy Spirit. As Christians, we must strive to rely on the Spirit’s leading during our times of prayer. However, in reality, not every Christian is constantly under the Spirit’s influence..
  • The Holy Spirit is not opposed to the careful preparation of Bible-based prayers or to a well-thought-out order for a meeting. The same Spirit who inspires a person in extemporaneous prayer can also inspire him when he thoughtfully and prayerfully composes a prayer. Such prayers—like the Psalms—can be a great help to all Christians as they face the ups and downs of life’s many situations.
  • When Christians go through crises, they often find themselves in a peculiar state of helplessness, unable to pray for themselves. At such times, the intercession of others is invaluable. Yet if these suffering believers make use of Scripture (e.g., the Psalms) or other liturgical prayers as their own, they will certainly be strengthened.
  • Even when willing to pray, not every Christian knows how to pray or what to pray for. The use of well-crafted liturgy, aligned with the revealed will of God in the Holy Scriptures, provides an answer to this need.
  • Finally, we may ask: Do we find any “Spirit-led order of service” in non-liturgical assemblies? Even their gatherings have a set time for beginning and ending.

സാധാരണ ഉന്നയിക്കുന്ന ചോദ്യങ്ങൾ

1. ലിറ്റർജി എന്നാൽ എന്തു് ? ▾

ലിറ്റർജി എന്നതു് പൊതു ആരാധനയ്‍ക്കോ സ്വകാര്യ ധ്യാനത്തിനോ വേണ്ടി നിശ്ചയിച്ചിരിക്കുന്ന ഒരു ക്രമം ആണ്. ഇതിൽ വിശ്വാസികൾ ഒരുമിച്ചു വായിക്കുവാനുള്ള തിരുവെഴുത്തു ഭാഗങ്ങളും ചൊല്ലുവാനുള്ള പ്രാൎത്ഥനകളും ഉണ്ടു്. പ്രാൎത്ഥനക്കുവേണ്ടി ചിട്ടപ്പെടുത്തിയ സമയ ക്രമവും ലിറ്റർജിയിൽ ഉൾപ്പെട്ടേക്കാം. സാധാരണയായി ലിറ്റർജി ആവൎത്തിച്ച് ഉപയോഗിക്കുന്നതിന്നായി എഴുതി വയ്‍ക്കുന്നു അഥവാ അച്ചടിക്കുന്നു. ഉദാഹരണത്തിനു സ്‍നാന ശുശ്രൂഷയ്‍ക്കോ സംസ്‍കാര ശുശ്രൂഷയ്‍ക്കോ വേണ്ടി ഒരു നിശ്ചിത ക്രമം സഭകൾ ഉപയോഗിച്ചേക്കാം. ഒരു വ്യക്തിയോ സമൂഹമോ സ്വകാര്യ പ്രാൎത്ഥനകൾക്കായി നിശ്ചിത സമയങ്ങൾ വേർതിരിക്കുന്നതും ചിട്ടായായി അതു പാലിക്കുന്നതും ലിറ്റർജിയുടെ മറ്റൊരു ഉദാഹരണമാണു്.

എഴുതപ്പെട്ട ക്രമം പാലിക്കുന്ന സഭകളും അല്ലാത്ത സഭകളും തമ്മിൽ അന്തരമുണ്ടു്. എന്നാൽ എഴുതപ്പെട്ട പ്രാൎത്ഥനകളോ ക്രമമോ ഉപയോഗിക്കാത്ത സഭകളും അവർ അറിയാതെ തന്നെ എഴുതപ്പെടാത്ത അനേക അനുഷ്ഠാന ക്രമങ്ങൾ പാലിക്കുന്നു. മനഃപാഠമാക്കിയ പ്രാൎത്ഥനകളോ ചൊല്ലുകളോ അവർ ഉപയോഗിക്കുന്നില്ല എന്നവർ പ്രശംസിക്കുമെങ്കിലും അവരുടെ ആരാധനാക്രമം കല്ലിൽ കൊത്തി വച്ചിരിക്കുന്നതു പോലെയാണ്. അവരുടെ സ്‍നാന ശുശ്രൂഷയും വിവാഹങ്ങളും മറ്റും നടത്തുന്നവർ മനഃപാഠമാക്കിയ വരികൾ ചൊല്ലുന്നു എന്നതാണു് വാസ്‍തവം. അൽപ്പം വ്യത്യസ്‍തമായ ഒരു ക്രമം പാലിക്കുവാൻ അവർ അവരുടെകൂട്ടത്തിലുള്ളവരെ അനുവദിക്കാറില്ല.

2. എഴുതിവച്ച പ്രാൎത്ഥനകളുടെയും ആരാധനാക്രമങ്ങളുടെയും ഉപയോഗം വേദപുസ്‍തകം സാധൂകരിക്കുന്നുണ്ടോ? ▾

ഉവ്വു്, പഴയനിയമവും പുതിയനിയമവും മുൻകൂട്ടി തയ്യാറാക്കിയ ആരാധനാക്രമങ്ങളെയും പ്രാൎത്ഥനകളെയും ശക്തമായി സാധൂകരിക്കുന്നു.

3. പഴയ നിയമത്തിൽ ലിറ്റർജിയുടെ ഉപയോഗത്തിനു എന്തു് അടിസ്ഥാനമാണുള്ളതു? ▾

  1. തിരുവെഴുത്തുകൾ
    • സങ്കീര്‍ത്തന പുസ്‍തകം തന്നെയാണ് “എഴുതപ്പെട്ട പ്രാൎത്ഥന” കളുടെ ഏറ്റവും നല്ല ഉദാഹരണം. കൂടിവരവുകളിൾ പ്രാൎത്ഥനകളായി ഉപയോഗിക്കുവാന്നായി അവ വിശുദ്ധ ബൈബിളിൽ ചേൎക്കപ്പെട്ടു. 136ാം സങ്കീര്‍ത്തനം വാക്യപ്രതിവാക്യമായി യഹൂദർ വായിച്ചിരുന്നു. പെസഹാ വിരുന്നിൽ സങ്കീര്‍ത്തനം 113 മുതൽ 118 വരെ വായിച്ചിരുന്നു. യേശുവും ശിഷ്യരും പെസഹ അത്താഴത്തിനു ശേഷം “സ്‍തോത്രം” പാടിയിട്ട് ഒലിവുമലയ്ക്ക് പുറപ്പെട്ടു. സങ്കീര്‍ത്തനം 115 മുതൽ 118 വരെയാണ് പെസഹാ വിരുന്നിനു ശേഷം പാടിയിട്ടാണ് അവർ പുറപ്പെട്ടത്. 120 മുതൽ 134 വരെയുള്ള സങ്കീര്‍ത്തനങ്ങൾ ആരോഹണ ഗീതങ്ങളാണ്. യെറുശലേമിലേക്കുള്ള തീൎത്ഥാടന വേളയില്‍ ഇസ്രായേല്യർ അവ പാടിയിരുന്നു. ശലോമോനെ രാജാവായി വാഴിച്ചപ്പോൾ വാക്യപ്രതിവാക്യമായി വായിക്കുവാന്‍ എഴുതപ്പെട്ടതാണ് രണ്ടാം സങ്കീര്‍ത്തനം. രാജകീയ വിവാഹ ചടങ്ങിൽ പാടുവാൻ എഴുതപ്പെട്ടതാണ് 45ാം സങ്കീര്‍ത്തനം. വിവിധ ഉത്സവ കാലത്ത് വായിക്കപ്പടേണ്ട പുസ്‍തകങ്ങളും ഉണ്ടായിരുന്നു.
  2. ദൈവത്തിന്റെ കൽപ്പനകൾ
    • ഇസ്രായേൽ ജനം ദൈവത്തെ ആരാധിക്കുമ്പോൾ പാലിക്കേണ്ട ക്രമത്തെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ ദൈവം നൽകിയിരുന്നു (പുറപ്പാട് 25-31; ലേവ്യ 1-7; സംഖ്യ 28-29). ദൈവം കൊടുത്ത നിർദ്ദേശങ്ങളിൽ പ്രാൎത്ഥനകളുണ്ട്, യാഗങ്ങളും ധൂപാൎപ്പണവും നടത്തേണ്ട് വിധം വിവരിച്ചിട്ടുണ്ട്, പുരോഹിതരുടെ വസ്‍ത്രം എപ്രകാരമുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്, ആണ്ടുതോറും ആചരിക്കേണ്ട പെരുന്നാളുകളെ കുറിച്ചും വിവരിച്ചിട്ടുണ്ട്. പുരോഹിതർ ഏതു രീതിയിൽ ജനങ്ങളെ ആശീർവദിക്കേണം എന്നുപോലും ദൈവം വ്യക്തമാക്കി. “നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു: നിങ്ങൾ യിസ്രായേൽമക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടതു എന്തെന്നാൽ യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; യഹോവ തിരുമുഖം നിന്റെമേൽ ഉയൎത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.” (സംഖ്യ 6:24-6)
    • ഇസ്രായേല്യർ ചൊല്ലേണ്ട കാര്യങ്ങൾ ദൈവം തന്നെ അവർക്ക് പറഞ്ഞു കൊടുത്തതിന്റെ മറ്റൊരു ഉദാഹരണം ശ്രദ്ധിക്കൂ. ഓരോരുത്തരും കൃഷിയിടങ്ങളിൽ നിന്ന് ആദ്യഫലം ദൈവമുമ്പാകെ സമർപ്പിക്കുമ്പോൾ പറയേണ്ടിയിരുന്ന വാക്കുകൾ ദൈവം മുൻകൂട്ടി മോശെക്ക് വെളിപ്പെടുത്തി: “അതിനുശേഷം നീ നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഇങ്ങനെ പ്രസ്‍താവിക്കണം ‘എന്റെ പിതാവ് അലഞ്ഞുനടന്ന ഒരു അരാമ്യനായിരുന്നു. അദ്ദേഹം ചുരുക്കം ചില ആളുകളുമായി ഈജിപ്റ്റിലേക്കു ചെന്ന് അവിടെ പ്രവാസിയായി താമസിച്ചു. അവിടെ വലുപ്പവും ബലവും അസംഖ്യവുമായ ഒരു ജനതയായിത്തീൎന്നു. എന്നാൽ ഈജിപ്റ്റുകാർ ഞങ്ങളോടു ദോഷമായി പെരുമാറി ഞങ്ങളെ പീഡിപ്പിച്ച് കഠിനമായി വേല ചെയ്യിപ്പിച്ചു. അപ്പോൾ ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിലവിളിച്ചു. യഹോവ ഞങ്ങളുടെ നിലവിളി കേട്ടു; ഞങ്ങളുടെ ദുരിതവും കഷ്ടപ്പാടും പീഡയും കണ്ടു. യഹോവ ബലമുള്ള കരംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഭയങ്കരവും അത്ഭുതകരവുമായ ചിഹ്നങ്ങൾ കൊണ്ടും അത്ഭുത പ്രവൃത്തികൾകൊണ്ടും ഞങ്ങളെ ഈജിപ്റ്റിൽ നിന്ന് കൊണ്ടു വന്നു. പാലും തേനും ഒഴുകുന്ന ഈ ദേശത്തേക്ക് അവിടന്നു ഞങ്ങളെ കൊണ്ടു വന്ന് ഈ ദേശം ഞങ്ങൾക്കു നൽകി. യഹോവേ, അവിടന്ന് എനിക്കു നൽകിയ നിലത്തെ ആദ്യഫലം ഞാൻ ഇപ്പോൾ കൊണ്ടു വന്നിരിക്കുന്നു.’” (ആവൎത്തനം 26.5-10).
    • മറ്റൊരു ഉദാഹരണം ആവൎത്തം 26:13-15 വരെയുളള ഭാഗത്ത് കാണുന്നു. മൂന്നു വൎഷം കൂടുമ്പോഴാണ് ദശാശം കൊടുക്കേണ്ടിയിരുന്നത്. ആ സമയത്ത് ദശാംശം കൊടുക്കന്ന ആൾ ദൈവമുമ്പാകെ ഏറ്റുപറയേണ്ട വാക്കുകളും ദൈവം മോശെയ്‍ക്ക് ചൊല്ലിക്കൊടുത്തു. “അതിനു ശേഷം നീ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഇപ്രകാരം പറയണം അങ്ങ് എന്നോടു കൽപ്പിച്ചിട്ടുള്ളതുപോലെ ഞാൻ വിശുദ്ധമായത് എന്റെ വീട്ടിൽനിന്ന് വേർതിരിച്ച് ലേവ്യർക്കും പ്രവാസികൾക്കും അനാഥർക്കും വിധവയ്‍ക്കും കൊടുത്തിരിക്കുന്നു. ഞാൻ അവിടത്തെ കൽപ്പന വിട്ടുമാറുകയോ അതു മറക്കുകയോ ചെയ്‍തിട്ടില്ല. എന്റെ ദുഃഖകാലത്ത് ഞാൻ ദശാംശത്തിൽനിന്നു ഭക്ഷിച്ചിട്ടില്ല. അശുദ്ധനായിരുന്നപ്പോൾ അതിൽനിന്ന് ഒന്നും എടുത്തിട്ടില്ല. മരിച്ചവർക്കു വേണ്ടി അതിൽ നിന്നൊന്നും കൊടുത്തിട്ടുമില്ല. എന്റെ ദൈവമായ യഹോവയുടെ വാക്കുകേട്ട് അങ്ങ് എന്നോടു കൽപ്പിച്ചതെല്ലാം ഞാൻ അനുസരിച്ചിരിക്കുന്നു. അങ്ങയുടെ വിശുദ്ധനിവാസമായ സ്വർഗത്തിൽനിന്ന് നോക്കി അവിടത്തെ ജനമായ ഇസ്രായേലിനെയും അവിടന്നു ഞങ്ങളുടെ പിതാക്കന്മാരോടു ശപഥം ചെയ്‍തതു പോലെ ഞങ്ങൾക്കു നൽകിയ പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കണമേ.”
    • ഈ കൽപ്പനകൾ നമ്മേ എന്തു പഠിപ്പിക്കുന്നു? ആവൎത്തിച്ച് ഉപയോഗിക്കേണ്ടതിന്നായി ചിന്തിച്ച് ആലോചിച്ച് നല്ല രീതിയിൽ എഴുതപ്പെട്ട പ്രാൎത്ഥനയോടോ ഏറ്റുപറച്ചിലിനോടോ ദൈവത്തിനു പ്രത്യേക അനിഷ്ടമൊന്നും ഇല്ല. ദൈവം അത് കേട്ട് മടുക്കുന്നില്ല. മറിച്ചു് ദൈവം അതു് അംഗീകരിക്കുന്നു. ബുദ്ധിയില്ലാത്ത മനുഷ്യരുടെ വൃഥാ ജൽപ്പനങ്ങളെക്കാൾ തന്റെ ഇഷ്ടപ്രകാരമുള്ള പ്രാൎത്ഥനകളാണ് ദൈവത്തിനു സ്വീകാര്യം. ആവൎത്തനം വിരസത ഉളവാക്കും എന്ന് ദൈവം പറഞ്ഞില്ല. പല ആവൎത്തി ഉരുവിടുന്ന സത്യങ്ങൾ ജനഹൃദയങ്ങളിൽ ആഴത്തിൽ കൊത്തിയെഴുതപ്പെടും എന്ന് ദൈവം കണ്ടു. ചില സത്യങ്ങൾ നാം ഒരിക്കലും മറക്കുവാൻ പാടില്ല.
  3. ഭക്തന്മാരുടെ മാതൃക
    • ഒരു സമയക്രമം പാലിച്ച് ചിട്ടയോടു കൂടെ പ്രാൎത്ഥന കഴിക്കേണ്ട ആവശ്യമുണ്ടോ? അത് മറ്റു മതസ്ഥരല്ലേ അങ്ങനെ ചെയ്യുന്നത് എന്ന് ചോദിക്കുന്ന ക്രിസ്‍ത്യാനികൾ ദാനിയേലിന്റെ ജീവിതത്തിലെ മാതൃക ശ്രദ്ധിക്കണം. ദാനിയേൽ ദിവസം മൂന്നു പ്രാവശ്യം പ്രാൎത്ഥിച്ചിരുന്നു. അതിനു ഒരു സമയക്രമം ഉണ്ടായിരുന്നു. തന്റെ ശത്രുക്കൾക്ക് പോലും അത് അറിയാമായിരുന്നു. (ദാനിയേൽ 6:10)
    • ദാനിയേലിനു 400 വൎഷം മുമ്പ് ജീവിച്ച ദാവീദും മൂന്ന് പ്രാവശ്യം ചിട്ടപ്പെടുത്തിയ സമയങ്ങളിൽ പ്രാൎത്ഥിച്ചിരുന്നു. “വൈകുന്നേരത്തും രാവിലെയും ഉച്ചയ്ക്കും ഞാൻ ആകുലതയാൽ വിലപിക്കുകയും അവിടന്നെന്റെ ശബ്ദം കേൾക്കുകയും ചെയ്യുന്നു.” (സങ്കീ. 55:17 RSV) ദാവീദ് തന്റെ പ്രഭാത പ്രാൎത്ഥനയെ കുറിച്ചും കാത്തിരിപ്പിനെ കുറിച്ചും പറയുന്നു: “യഹോവേ, പ്രഭാതത്തിൽ അവിടന്ന് എന്റെ ശബ്ദം കേൾക്കണമേ; പുലർകാലത്തിൽ ഞാൻ എന്റെ ആവലാതി തിരുമുമ്പിൽ സമർപ്പിക്കുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു.” (സങ്കീ. 5:3) തന്റെ വൈകുന്നേരത്തെ പ്രാൎത്ഥനയെ ദൈവം കടാക്ഷിക്കേണ്ടതിനു ദാവീദ് യാചിച്ചു. “എന്റെ പ്രാൎത്ഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലൎത്തുന്നതു സന്ധ്യായാഗമായും തീരട്ടെ” (സങ്കീ. 141:2)
    • സങ്കീ. 119 രചിച്ച എസ്രാ ശാസ്‍ത്രി ഓരോ ദിവസവും ഏഴു പ്രാവശ്യം ദൈവത്തിന്റെ സ്‍തുതിക്കുവാൻ ശ്രദ്ധിച്ചിരുന്നു : “നിന്റെ നീതിയുള്ള വിധികൾ നിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്‍തുതിക്കുന്നു.” ആ ചിട്ടയുടെ ഭാഗമായി താൻ രാത്രിയിലും ദൈവത്തെ സ്‍തുതിക്കുവാൻ സമയം വേർതിരിച്ചു: “നിന്റെ നീതിയുള്ള ന്യായവിധികൾ ഹേതുവായി നിനക്കു സ്‍തോത്രം ചെയ്‍വാൻ ഞാൻ അർധരാത്രിയിൽ എഴുന്നേല്ക്കും.” (സങ്കീ. 119:62)

4. പുതിയ നിയമത്തിൽ ലിറ്റർജിയുടെ ഉപയോഗത്തിനു എന്തു് അടിസ്ഥാനമാണുള്ളതു? ▾

  1. പള്ളിയിലെ ആരാധനക്രമവും യേശുവും :
    • യഹൂദന്മാരുടെ പള്ളികളിൽ യേശു പങ്കെടുത്തതായി നാം വായിക്കുന്നു. ജൂതപ്പള്ളികളിൽ ആരാധനക്രമം പാലിച്ചിരുന്നു. ആ ക്രമം അനുസരിച്ച് ഷേമ (ദൈവം ഏകൻ എന്നുള്ള ഏറ്റുപറച്ചിൽ), വിവിധ പ്രാൎത്ഥനകളുടെ പരമ്പര, വേദവായന, പ്രസംഗം, ആശീർവാദം, എന്നിത്യാദി ഘടകങ്ങൾ ഉണ്ടായിരുന്നു. (ലൂക്കോസ് 4:16–20)
  2. കൎത്താവു് ശിഷ്യർക്കു് ചൊല്ലുവാൻ ഒരു പ്രാൎത്ഥന നൽകി:
    • “നിങ്ങൾ പ്രാൎത്ഥിക്കുമ്പോൾ ചൊല്ലേണ്ടത്” എന്നു പറഞ്ഞുകൊണ്ട് യേശു തന്റെ ശിഷ്യരെ ഒരു പ്രാൎത്ഥന പഠപ്പിച്ചു. “ചൊല്ലു്” ഇഷ്ടമില്ലാത്തവർ ആ വാക്യം വിവൎത്തം ചെയ്‍തപ്പോൾ “നിങ്ങൾ ഇപ്രകാരം പ്രാൎത്ഥിക്കുക” എന്ന് എഴുതി. രണ്ടും ഒന്ന് തന്നെ. (മത്തായി 6:9–13; ലൂക്കോസ് 11:2–4). ശിഷ്യഗണം ഒരുമിച്ച് പ്രാൎത്ഥിക്കുമ്പോൾ ചൊല്ലേണ്ട പ്രാൎത്ഥനയാണതു്. ഇതേ വാക്കുകൾ ചൊല്ലേണ്ട ആവശ്യമില്ലെന്നും ഇതേ മാതൃകയിൽ പ്രാൎത്ഥിച്ചാൽ മതി എന്നും പറയുന്നവരോട് ഒരു ചോദ്യം — നിങ്ങളുടെ പ്രാൎത്ഥനകൾ യേശു പഠിപ്പിച്ച മാതൃകയിലാണോ? ഒരു ദിവസത്തിൽ, അല്ല ഒരു വൎഷത്തിൽ, യേശു കാണിച്ച മാതൃകയിൽ നിങ്ങൾ ഒരു തവണയെങ്കിലും പ്രാൎത്ഥിക്കാറുണ്ടോ? എങ്കിൽ പിന്നെ ദിവസം ഒരു പ്രാവശ്യമെങ്കിലും യേശു പഠിപ്പിച്ച പ്രാൎത്ഥന ചൊല്ലായാൽ എന്താ?
  3. അന്ത്യ പെസഹാ അത്താഴം:
    • യഹൂദന്മാർ പെസഹാ ആചരിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിനു ഒരു ക്രമം ഉണ്ട്. ക്രമം അനുസരിച്ചുള്ള ആ അത്താഴം പെസഹാ സെദർ എന്നു് അറിയപ്പെടുന്നു. ഇന്നും യഹൂദർ ആ ക്രമം പാലിക്കുന്നു. അവർ നാലു് പ്രാവശ്യം പാനപാത്രം എടുക്കും. അതിനിടയിൽ വിഭവസമൃദ്ധമായ ആഹാരം ഭക്ഷിക്കും. പുറപ്പാടിന്റെ ചരിത്രം അയവിറക്കും. സങ്കീൎത്തനങ്ങൾ ചൊല്ലും. എല്ലാം അതിന്റെ ക്രമത്തിൽ ചെയ്യും. ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള സെദർ വിരുന്നിന്റെ വിവരണം എവിടെയാണ് നാം കാണുന്നതു? സുവിശേഷങ്ങളിൽ! യേശുവും ശിഷ്യരും ആ ക്രമപ്രകാരുമുള്ള അത്താഴമാണ് ആചരിച്ചത്.
  4. ആദിമ സഭയുടെ പ്രാൎത്ഥനാ രീതികൾ:
    • ആദിമ സഭ പ്രാൎത്ഥനക്ക് പ്രാധാന്യം നൽകിയിരുന്നു എന്നു് നാം മനസ്സിലാക്കുന്നു. എന്നാൽ നാം ഇന്ന് പ്രാൎത്ഥിക്കുന്നതു പോലെയാണോ അവർ പ്രാൎത്ഥിച്ചത്? അവർ “ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ” കൂടിവന്നിരുന്നു. അപ്പം നുറുക്കുവാൻ (ഭക്ഷണം കഴിക്കുവാൻ) അവർ വീടുകളിലേക്ക് മടങ്ങുമായിരുന്നു. ദേവാലയത്തിലെ പ്രാൎത്ഥനകൾക്ക് നിശ്ചയിക്കപ്പെട്ട സമയക്രമം ഉണ്ടായിരുന്നു. ഒൻപതാം മണിനേരത്ത് പത്രോസും യോഹന്നാനും ദേവാലയത്തിൽ പ്രാൎത്ഥിക്കാൻ പോയപ്പോൾ നടന്ന സംഭവം അ. പ്ര. 3:1ൽ നാം വായിക്കുന്നു.
    • “അവർ അപ്പൊസ്‍തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർഥന കഴിച്ചും (ταῖς προσευχαῖς) പോന്നു.” പ്രാൎത്ഥിച്ചു എന്നല്ല ഇവിടെ പറയുന്നതു്. ταῖς (definite article) എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നതിനാലും പ്രാൎത്ഥനയെ സൂചിപ്പിക്കുവാൻ ബഹുവചനം പ്രയോഗിച്ചതിനാലും പരസ്യാരാധനക്കായി മുൻകൂട്ടി തയ്യാറാക്കിയ ചില പ്രത്യേക പ്രാൎത്ഥനകൾ പ്രാർത്ഥിച്ചു എന്നാണ് നാം മനസ്സിലാക്കേണ്ടതു്. യഹൂദന്മാരുടെ ഇടയിൽ സാധാരണ ഉപയോഗിച്ചിരുന്ന പ്രാൎത്ഥനാക്രമത്തിലെ പ്രാൎത്ഥനകളാണു് ആദിമ വിശ്വാസികൾ ഉപയോഗിച്ചതു്. (C.K. Barrett, Acts of the Apostles, ICC Commentary; and F. F. Bruce.)
    • അ.പ്ര. 2:42ലെ പദപ്രയോഗം കൊലോസിയർ 4:12ൽ മാത്രമേ ആവൎത്തിക്കപ്പെട്ടിട്ടുള്ളൂ. അവിടെ എപ്പഫ്രാസിന്റെ പ്രാൎത്ഥനാജീവിതത്തെ കുറിച്ച് പൗലുസ് പരാമർശ്ശിച്ചിരിക്കുന്നു. ഓരോ ദിവസവും കൊലോസ്യർക്കായി എപ്പഫ്രാസ് ചിട്ടയായി പലപ്രാവശ്യം പ്രാൎത്ഥിച്ചിരുന്നു എന്നു വേണം നാം മനസ്സിലാക്കാൻ.

5. ആത്മാവ് നയിക്കുന്നതുപോലെ യോഗം നടത്തുന്നതല്ലേ നല്ലതു്? ആത്മാവ് നയിക്കുന്നതു പോലെ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനകൾ പ്രാർത്ഥിക്കുന്നതല്ലേ അഭികാമ്യം? ▾

  • മുൻകൂട്ടിയുള്ള യാതൊരു തയ്യാറെടുപ്പുമില്ലാതെ സാഹചര്യങ്ങൾക്ക് അനുയോജ്യമായി പ്രാൎത്ഥിക്കുന്നത് എക്കാലത്തും അഭികാമ്യമാണ്. എല്ലാ സാഹചര്യങ്ങളും അപ്രതീക്ഷിതമായി ഉളവാകുന്നതല്ല എന്നുള്ള തിരിച്ചറിവും നമ്മുക്ക് ആവശ്യമാണു്.
  • പരിശുദ്ധാത്മാവിന്റെ പ്രേരണ അനുസരിച്ചു പ്രാൎത്ഥിക്കുന്ന പ്രാൎത്ഥനകളാണ് ഏറ്റവും ശ്രേഷ്ഠമേറിയ പ്രാൎത്ഥനകൾ. എല്ലാ സമയത്തും പരിശുദ്ധാത്മാവിന്റെ നടത്തിപ്പ് നാം അനുഭവിച്ചറിഞ്ഞാൽ ഏറ്റവും ഉത്തമം. പക്ഷേ എല്ലാ ക്രിസ്‍ത്യാനികളും എല്ലാ സമയത്തും ഒരുപോലെ ആത്മനിയോഗം അനുഭവിക്കുന്നില്ല എന്നതാണ് വാസ്‍തവം.
  • പ്രസംഗം ആയാലും പ്രാൎത്ഥന ആയാലും ഒരുക്കത്തോടെ അവയെ സമീപിക്കുന്നതാണ് ഉത്തമം. പരിശുദ്ധാത്മാവ് അതിനു എതിരല്ല. പ്രാൎത്ഥനയോടെ ഒരു യോഗത്തിന്റെ ക്രമം നിശ്ചയിക്കുന്നതോ വചനപ്രകാരമുള്ള പ്രാൎത്ഥനകൾ തയ്യാറാക്കുന്നതോ അനാത്മീക നീക്കങ്ങളല്ല. പ്രാൎത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ വാക്കുകളും ആശയങ്ങളും തരുവാൻ പരിശുദ്ധാത്മാവിനു കഴിയുമെങ്കിൽ അത് അൽപ്പം നേരത്തെ തരുവാനും ആത്മാവിനു സാധിക്കും. നാം അതിനു സമയം കണ്ടെത്തണം. പ്രാൎത്ഥിക്കുവാൻ ആഗ്രഹം ഉണ്ടായിട്ടും എങ്ങനെ പ്രാൎത്ഥിക്കേണം എന്നറിയാത്ത അനേകർക്കു സങ്കീൎത്തനങ്ങൾ ഒരു സഹായമാണു്. അപ്രകാരം നാമും പ്രാൎത്ഥനകൾ തയ്യാറാക്കണം. അവ അനേകർക്കു അനുഗ്രഹമാകും.
  • വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന വിശ്വാസികൾ പ്രാൎത്ഥിക്കുവാൻ പോലും പറ്റാത്ത അവസ്ഥയിലാകാറുണ്ട്. മറ്റുള്ളവരുടെ മദ്ധ്യസ്ഥത ആ നേരത്ത് വളരെ വിലപ്പെട്ടതാണ്. സ്വയം എന്തു പറഞ്ഞു പ്രാൎത്ഥിക്കും എന്നറിയത്ത ആ നിമിഷങ്ങളിൽ ദൈവ വചനത്തിലെ പ്രാൎത്ഥനകൾ അവർക്കു് സ്വന്ത പ്രാൎത്ഥനയായി ഉപയോഗിക്കാം. അതിന്നായിട്ടാണ് അവ തിരുവെഴുത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതു്.
  • അവസാനമായി ഒരു ചോദ്യം: ഇന്നു തികച്ചും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന എത്ര ദൈവസഭകൾ ഉണ്ട്? എപ്പോൾ യോഗം തുടങ്ങണം, എപ്പോൾ അവസാനിപ്പിക്കണം, ആരു് പ്രസംഗിക്കേണം എന്നൊക്കെ മനുഷ്യരാണ് തീരുമാനിക്കുന്നതു്. എഴുതിവച്ച് പ്രാർത്ഥിക്കുന്നവരെ പഴിക്കും മുമ്പു് സ്വയം പരിശോധിക്കുന്നതാണ് ഉത്തമം.

6. എഴുതിവച്ച പ്രാൎത്ഥനകൾ ചൊല്ലുന്ന സഭകളിൽ ജീവനില്ലാത്തത് എന്തുകൊണ്ടു് ? എന്തെല്ലാം മാറ്റങ്ങൾ ആവശ്യമാണു്? ▾

  • എഴുതിവച്ച പ്രാൎത്ഥനകൾ ചൊല്ലുന്ന സഭകളിൽ ജീവനില്ലാത്തത് ആ പ്രാൎത്ഥനകളുടെ കുഴപ്പമല്ല, പ്രാൎത്ഥിക്കുന്നവരുടെ കുഴപ്പമാണ്. പ്രാൎത്ഥനകൾക്ക് കാലോചിതമായ മാറ്റങ്ങൾ വരുത്താത്തവരുടെ കുഴപ്പമാണ്.
  • പള്ളികളിൽ പോയി കാഴ്‍ചക്കാരെ പോലെ നിൽക്കുന്നവരാണ് പലരും. അവിടെ നടക്കുന്നത് എന്തെന്ന് അവർക്കറിയില്ല. അവരെ ആരും പഠിപ്പിച്ചിട്ടില്ല. യോഗത്തിന്റെ ഘടന എന്തു്, ഒരു യോഗത്തിൽ എന്തെല്ലാം സംഗതികൾ വേണം, എന്തുകൊണ്ട് ചില പ്രാൎത്ഥനകൾ ചൊല്ലുന്നു … ഇതൊന്നും ആരും പറഞ്ഞുകൊടുക്കുന്നില്ല. പ്രത്യേകിച്ച് പുതിയ തലമുറയ്‍ക്ക് അതറിയില്ല, അവരെ ആരും പഠിപ്പിക്കുന്നുമില്ല. നിഖ്യാ വിശ്വാസപ്രമാണം ചൊല്ലുന്നവൎക്കു് അതു് എന്താണെന്നോ എന്തിനുവേണ്ടി ചൊല്ലുന്നു എന്നോ അറിയില്ല.
  • എഴുതപ്പെട്ട പ്രാൎത്ഥനകളുടെ കൂടെ തന്നെ അല്ലാത്ത പ്രാൎത്ഥനകളും ആവശ്യമാണു്. പെട്ടെന്നു് ഉണ്ടാകുന്ന സാഹചര്യങ്ങളെ ഓൎത്ത് പ്രാൎത്ഥിക്കുവാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കേണം. എല്ലാ കാര്യങ്ങളും തീൎത്തും അപ്രതീക്ഷിതമല്ല താനും. വ്യക്തികളുടെ പേര് പറഞ്ഞു പ്രാൎത്ഥിക്കേണ്ട സാഹചര്യങ്ങളിൽ അപ്രകാരം ചെയ്യേണം. യോഗത്തിനു വരുന്ന ഓരോ വ്യക്തിയെയും സ്പൎശിക്കുന്നതായിരിക്കേണം പ്രാൎത്ഥനകളും ശുശ്രൂഷകളും.
  • നാം ആയിരിക്കുന്ന സമൂഹത്തെക്കുറിച്ചും സംസ്‍കാരത്തെക്കുറിച്ചും സഭാ നേതാക്കൾക്ക് അവബോധം ആവശ്യമാണു്. ഭാരതത്തിലുള്ള സഭ ഭാരതീയമായ രീതിയിൽ പ്രാൎത്ഥനകൾ ചൊല്ലുന്നതിനു പകരം നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രിഗോറിയൻ രീതിയിലും സുറിയാനി രീതിയിലും നീട്ടി ചൊല്ലിയാൽ പുതിയ തലമുറയ്‍ക്കും പുതിയ വിശ്വാസികൾക്കും പുറത്തുള്ളവർക്കും അതു് അരോചകമായി തോന്നാം. മറ്റുള്ളവരെ ക്രിസ്‍തുവിലേക്ക് ആകൎഷിക്കുന്നതിനു പകരം നാം അവരെ അകറ്റും.
  • ഒരുക്കൽ എഴുതപ്പെട്ട ക്രമങ്ങളും പ്രാൎത്ഥനകളും ദശാബ്ദങ്ങളോളം ഒരു മാറ്റവും വരുത്താതെ സൂക്ഷിക്കുന്ന ക്രൈസ്‍തവ കൂട്ടങ്ങൾ ജീൎണ്ണിക്കുന്നതിൽ അതിശയമില്ല. മാറ്റം സംഭവിക്കാത്ത സത്യങ്ങൾ ഉണ്ട്. എന്നാൽ ഭാഷയും ശൈലിയും മാറണം. മാറുന്ന സാഹചര്യങ്ങളെ കണക്കിലെടുക്കണം.

 


 

Twitter YouTube PayTM PayPal

 

BACK  |   TOP  |   INDEX  |   HOME
ABOUT  |   CONTACT  |   SUPPORT  |   SITE MAP