Home Good News Contact

വിശുദ്ധ ബൈബിൾ

ഏത് ഭാഷയിലും എക്കാലത്തെയും മികച്ച ഗ്രന്ഥം വിശുദ്ധ ബൈബിളാണു്. ജനം ഏറ്റവും കൂടുതൽ വാങ്ങുന്ന ഗ്രന്ഥവും ബൈബിൾ തന്നെ. ഈ ഗ്രന്ഥത്തെ പരിചയപ്പെടാം. ശ്രേഷ്ഠമായ സ്വൎഗ്ഗീയ ജ്ഞാനത്തിന്റെ പുതിയ ലോകത്തിലേക്ക് പ്രവേശിക്കാം.

Philip P. Eapen | May 1, 2010

വിശുദ്ധ ബൈബിൾ ഒരു ഗ്രന്ഥശാലയാണു്. വിവിധ കാലയളവുകളിൽ വിവിധ സ്ഥലങ്ങളിൽ ജീവിച്ചിരുന്ന നാൽപ്പതിൽപരം വ്യക്തികൾ എഴുതിയതാണു് അതിലെ അറുപത്തിയാറ് പുസ്തകങ്ങൾ. അവയുടെ രചനക്കായി ഏകദേശം ആയിരം വൎഷങ്ങൾ എടുത്തു. അവരിൽ മിക്കവൎക്കും തമ്മിൽ പരിചയം ഇല്ലായിരുന്നു. എന്നിട്ടും ഈ പുസ്തകങ്ങൾ ഒരുമിച്ചു വായിക്കുമ്പോൾ ഒരു ഗ്രന്ഥകാരനാൽ രചിക്കപ്പെട്ട ഒരു വലിയ ഗ്രന്ഥമായി നാം ഇവയെ കാണുന്നു. ബൈബിളിലെ പുസ്‍തകങ്ങൾ ദൈവത്തിന്റെ ആത്മാവിനാൽ പ്രചോദിതരായവർ രചിച്ചതാണു് എന്നു ക്രൈസ്‍തവർ വിശ്വസിക്കുന്നതിന്റെ ഒരു കാരണം ഇതാണു്.

മുപ്പത്തിയൊൻപതു് പുസ്തകങ്ങൾ അടങ്ങുന്ന ആദ്യ ഭാഗം ക്രിസ്തുവിന്റെ ജനനത്തിന് മുമ്പ് എഴുതപ്പെട്ടവയാണു്. അവ മൊത്തത്തിൽ ഏബ്രായ ബൈബിൾ എന്നറിയപ്പെടുന്നു. ഏബ്രായ ഭാഷയിലാണു് ഈ പുസ്‍തകങ്ങൾ രചിക്കപ്പെട്ടതു്. ചില ചെറിയ ഭാഗങ്ങൾ ഉഗാറിറ്റിലും പേൎഷ്യൻ ഭാഷയിലും രേഖപ്പെടുത്തിയിരിക്കുന്നു.

യഹൂദർ ഈ ഗ്രന്ഥങ്ങളെ വിശുദ്ധ തിരുവെഴുത്തുകളായി കണക്കാക്കുന്നു. ഒന്നാം നൂറ്റാണ്ടു മുതൽ ക്രിസ്‍ത്യാനികളും ഇവയെ തിരുവെഴുത്തുകളായി അംഗീകരിക്കുന്നു. പക്ഷേ ക്രൈസ്‍തവർ ഏബ്രായ ബൈബിളെ വ്യത്യസ്ഥമായി വ്യാഖ്യാനിക്കുന്നു. കാരണം അവയിലെ പ്രവചനങ്ങൾ തന്നിൽ നിറവേറി എന്നു് യേശു ക്രിസ്തു തന്റെ ശിഷ്യരെ പഠിപ്പിച്ചു.

ക്രിസ്തുവിന്റെ ജനനത്തിനു ശേഷം ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഇരുപത്തിയേഴ് പുസ്തകങ്ങൾ ദിവ്യപ്രചോദിത രചനകളായി ക്രൈസ്‍തവ സഭ കണ്ടു. ഈ ഇരുപത്തിയേഴു് പുസ്തകങ്ങൾ “പുതിയ നിയമം” എന്നറിയപ്പെടുന്നു. അതിനാൽ ഏബ്രായ ബൈബിൾ ക്രൈസ്‍തവരുടെ ഇടയിൽ “പഴയ നിയമം” എന്നറിയപ്പെടുന്നു. “പുതിയ നിയമം” ഏബ്രായ ബൈബിളിനോടു് ചേർക്കപ്പെട്ടപ്പോൾ അറുപത്തിയാറു് പുസ്‍തകങ്ങൾ അടങ്ങുന്ന ക്രിസ്തീയ ബൈബിൾ രൂപപ്പെട്ടു.

താങ്കൾക്കു് സ്വന്തമായി ഒരു ബൈബിൾ

സൗജന്യമായി മലയാളത്തിലോ മറ്റേതു് ഭാഷയിലോ ബൈബിൾ ലഭ്യമാണു്. താങ്കളുടെ ഫോണിൽ ബൈബിൾ ആപ്ലിക്കേഷൻ ഇന്നു തന്നെ ഇൻസ്റ്റാൾ ചെയ്യുക.

അതല്ലാതെ കംപ്യൂട്ടറോ ഫോണോ ഉപയോഗിച്ചു് നേരിട്ടു് ബൈബിളിന്റെ സമകാലിക മലയാള വിവർത്തനം വായിക്കാം. വേറെ വിവൎത്തനങ്ങളും ലഭ്യമാണു്.

പ്രൊട്ടസ്റ്റന്റ് വിവൎത്തനങ്ങൾ

ഓൎത്തഡോക്സ് വിവൎത്തനം

കത്തോലിക്ക വിവൎത്തനങ്ങൾ