ക്രിസ്‍തീയ ഗാനങ്ങൾ

സ്തുതികളാലും ആത്മിക ഗീതങ്ങളാലും
തമ്മിൽ സംസാരിച്ചും
നിങ്ങളുടെ ഹൃദയത്തിൽ കൎത്താവിന്നു
പാടിയും കീൎത്തനം ചെയ്തും
എല്ലാറ്റിന്നുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.

എഫേസ്യർ v:19-20

For private devotional use only.
Copyright belongs to respective publishers and lyricists.*

🔼

സൂചികകൾ

വിഷയ സൂചിക

ആരാധനക്കുള്ള ആഹ്വാനം

ആരാധനാ കീൎത്തനങ്ങൾ

സമൎപ്പണം

യേശുവിന്റെ ക്രൂശിന്റെ സ്മരണ

നന്ദി, കൃതജ്ഞത

പ്രാൎത്ഥനകൾ

ശരണാഭ്യൎത്ഥനകൾ

വിശ്വാസ പ്രഖ്യാപനങ്ങൾ

വിശ്വാസ ജീവിത മഹാത്മ്യം

സാക്ഷ്യം, പ്രബോധനങ്ങൾ

ആശ്വാസ ഗാനങ്ങൾ

പ്രത്യാശയുടെ ഗാനങ്ങൾ

അകാരാദി

അക്കരയ്ക്ക് യാത്ര ചെയ്യും

അതിരാവിലെ തിരുസന്നിധി

അൻപു നിറഞ്ഞ പൊന്നേശുവേ

അനുഗ്രഹത്തിൻ അധിപതിയേ

ആത്മാവാം വഴികാട്ടി

ആരാധനാ സമയം

ആശ്വാസമേ എനിക്കേറെ

ഇന്നു പകൽ മുഴുവൻ

എന്തതിശയമെ ദൈവത്തിൻ

എൻസങ്കടങ്ങൾ സകലവും

എന്നുള്ളിലെന്നും വസിച്ചീടുവാൻ

എന്നോടുള്ള നിൻ സർവ്വ

എന്റെ ദൈവം മഹത്വത്തിൽ

എന്റെ സമ്പത്തെന്നു ചൊല്ലുവാൻ

എല്ലാം അങ്ങേ മഹത്വത്തിനായ്

ഒന്നേയുള്ളെനിക്കാനന്ദമുലകിൽ

ഓ ദൈവമേ രാജാധി രാജാ ദേവാ

കുഞ്ഞാട്ടിൻ തിരു രക്തത്താൽ

ക്രൂശിന്മേൽ ക്രൂശിന്മേൽ

കർത്തനേ ഈ പകലിലെന്നെ

കൃപയേറും കർത്താവിലെൻ

ജയംജയം കൊള്ളും നാം

ഞാൻ വരുന്നു ക്രൂശിങ്കൽ

ഞാനെന്നും സ്തുതിക്കും

തുണയെനിക്കേശുവേ

ദേവാധിദേവ നീ പാരിൽ വന്നു

നിന്റെ ഹിതം പോലെയെന്നെ

നീയല്ലോ ഞങ്ങൾക്കുള്ള

പരപരമേശ വരമരുളീശാ

പാടും ഞാൻ യേശുവിന്നു

പൊന്നേശു നരർ തിരു ബലി മരണം

ഭക്തരിൻ വിശ്വാസ ജീവിതം

മനമേ ചഞ്ചലമെന്തിനായ്

യഹോവ ദൈവമാം

യേശുക്രിസ്തു ഉയിർത്തു

യേശുവിന്റെ തിരുനാമത്തിന്നു

വന്ദനം ചെയ്തീടുവിൻ

വന്ദനം യേശുപരാ

വാഴ്ത്തുക നീ മനമേ

വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ

സിയോൻ സഞ്ചാരി ഞാൻ

സ്തോത്രം എൻ പരിപാലകാ

സ്തോത്രം യേശുവേ

ഹോശാന്നാ! മഹോന്നതനാം

ആരാധനക്കുള്ള ആഹ്വാനം

വാഴ്ത്തുക നീ മനമേ

ആരാധനാ കീൎത്തനങ്ങൾ

അൻപു നിറഞ്ഞ പൊന്നേശുവേ

ആരാധനാ സമയം

എന്തതിശയമെ ദൈവത്തിൻ

ഒന്നേയുള്ളെനിക്കാനന്ദമുലകിൽ

ഓ ദൈവമേ രാജാധി രാജാ ദേവാ

ഞാനെന്നും സ്തുതിക്കും

ദേവാധിദേവ നീ പാരിൽ വന്നു

നീയല്ലോ ഞങ്ങൾക്കുള്ള

പാടും ഞാൻ യേശുവിന്നു

യേശുവിന്റെ തിരുനാമത്തിന്നു

വന്ദനം ചെയ്തീടുവിൻ

വന്ദനം യേശുപരാ

സ്തോത്രം എൻ പരിപാലകാ

സ്തോത്രം യേശുവേ

ഹോശാന്നാ! മഹോന്നതനാം

സമൎപ്പണം

ഞാൻ വരുന്നു ക്രൂശിങ്കൽ

ക്രൂശിന്റെ സ്മരണ

ക്രൂശിന്മേൽ ക്രൂശിന്മേൽ

പൊന്നേശു നരർ തിരു ബലി മരണം

നന്ദി, കൃതജ്ഞത

ഇന്നു പകൽ മുഴുവൻ

എന്നോടുള്ള നിൻ സർവ്വ

കർത്തനേ ഈ പകലിലെന്നെ

പ്രാൎത്ഥനകൾ

അതിരാവിലെ തിരുസന്നിധി

എന്നുള്ളിലെന്നും വസിച്ചീടുവാൻ

എല്ലാം അങ്ങേ മഹത്വത്തിനായ്

നിന്റെ ഹിതം പോലെയെന്നെ

ശരണാഭ്യൎത്ഥന

അനുഗ്രഹത്തിൻ അധിപതിയേ

പരപരമേശ വരമരുളീശാ

സാക്ഷ്യങ്ങൾ, പ്രബോധനങ്ങൾ

അക്കരയ്ക്ക് യാത്ര ചെയ്യും

ആത്മാവാം വഴികാട്ടി

കൃപയേറും കർത്താവിലെൻ

തുണയെനിക്കേശുവേ

യഹോവ ദൈവമാം

സിയോൻ സഞ്ചാരി ഞാൻ

വിശ്വാസപ്രഖ്യാപനം

എൻസങ്കടങ്ങൾ സകലവും

ജയംജയം കൊള്ളും നാം

യേശുക്രിസ്തു ഉയിർത്തു

വിശ്വാസ ജീവിതം

എന്റെ ദൈവം മഹത്വത്തിൽ

ഭക്തരിൻ വിശ്വാസ ജീവിതം

മനമേ ചഞ്ചലമെന്തിനായ്

ആശ്വാസ ഗാനങ്ങൾ

ആശ്വാസമേ എനിക്കേറെ

ക്രിസ്തീയ പ്രത്യാശ

എന്റെ സമ്പത്തെന്നു ചൊല്ലുവാൻ

കുഞ്ഞാട്ടിൻ തിരു രക്തത്താൽ

വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ

അക്കരയ്ക്ക് യാത്ര ചെയ്യും

അക്കരയ്ക്ക് യാത്ര ചെയ്യും
സീയോന്‍ സഞ്ചാരി
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട
കാറ്റിനെയും കടലിനെയും
നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട്

വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍
തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോള്‍
ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്

അക്കരയ്ക്ക് യാത്ര ചെയ്യും
സീയോന്‍ സഞ്ചാരി
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട

എന്‍റെ ദേശം ഇവിടെയല്ല
ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ
അക്കരെയാണ് എന്‍റെ ശാശ്വതനാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്

അക്കരയ്ക്ക് യാത്ര ചെയ്യും
സീയോന്‍ സഞ്ചാരി
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട

കുഞ്ഞാടതിന്‍ വിളക്കാണ്
ഇരുളൊരു ലേശവുമവിടെയില്ല
തരുമെനിക്ക് കിരീടമൊന്ന്
ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം

അക്കരയ്ക്ക് യാത്ര ചെയ്യും
സീയോന്‍ സഞ്ചാരി
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട

അക്കരയ്ക്ക് യാത്ര ചെയ്യും
സീയോന്‍ സഞ്ചാരി
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട

അതിരാവിലെ തിരുസന്നിധി

രൂപക താളം

അതിരാവിലെ തിരുസന്നിധി
അണയുന്നൊരു സമയേ
അതിയായ് നിന്നെ സ്തുതിപ്പാൻ കൃപ
അരുൾക യേശുപരനേ

രജനീയതിലടിയാനെ നീ
സുഖമായ് കാത്ത കൃപയ്ക്കായ്
ഭജനീയമാം തിരുനാമത്തി
ന്നനന്തം സ്തുതി മഹത്വം

എവിടെല്ലാമിശയിൽ മൃതി
നടന്നിട്ടുണ്ടു പരനേ!
അതിൽ നിന്നെന്നെ പരിപാലിച്ച
കൃപയ്ക്കായ് സ്തുതി നിനക്ക്

നെടുവീർപ്പിട്ടു കരഞ്ഞീടുന്നു
പല മർത്യരീസമയേ
അടിയനുള്ളിൽ കുതുകം - തന്ന
കൃപയ്ക്കായ് സ്തുതുതി നിനക്ക്

കിടക്കയിൽവെച്ചരിയാം സത്താ
നടുക്കാതിരിപ്പതിനെൻ
അടുക്കൽ ദൂതഗണത്തെ കാവ
ലണച്ച കൃപയനല്പം

ഉറക്കത്തിനു സുഖവും തന്നെ
ന്നരികെ നിന്നു കൃപയാൽ
ഉറങ്ങാതെന്നെ ബലമായ് കാത്ത
തിരുമേനിക്കു മഹത്വം

അരുണൻ ഉദിച്ചുയർന്നിക്ഷിതി
ദ്യുതിയാൽ വിളങ്ങീടുംപോൽ
പരനേയെന്റെ അകമേ വെളി
വരുൾക തിരുകൃപയാൽ

അനുഗ്രഹത്തിൻ അധിപതിയേ

രചന: എം. ഇ. ചെറിയാൻ

അനുഗ്രഹത്തിൻ അധിപതിയെ
അനന്തകൃപ പെരുംനദിയെ
അനുദിനം നിൻ പദംഗതിയെ
അടിയനു നിൻ കൃപ മതിയെ

വൻവിനകൾ വന്നിടുകിൽ
വലയുകയില്ലെൻ ഹൃദയം
വല്ലഭൻ നീ എന്നഭയം
വന്നിടുമോ പിന്നെ ഭയം

അനുഗ്രഹത്തിൻ അധിപതിയെ
അനന്തകൃപ പെരുംനദിയെ

തന്നുയിരെ പാപികൾക്കായ്
തന്നവനാം നീയിനിയും
തള്ളിടുമോ ഏഴയെന്നെ-
തീരുമോ നിൻ സ്നേഹമെന്നിൽ

അനുഗ്രഹത്തിൻ അധിപതിയെ
അനന്തകൃപ പെരുംനദിയെ

പാരിടമാം പാഴ്മണലിൽ
പാർത്തിടും ഞാൻ നിൻതണലിൽ
മരണദിനം വരുംവേളയിൽ
മറഞ്ഞിടും നിൻ മാറിടത്തിൽ

അനുഗ്രഹത്തിൻ അധിപതിയെ
അനന്തകൃപ പെരുംനദിയെ

തിരുക്കരങ്ങൾ തരുന്ന നല്ല
ശിക്ഷയിൽ ഞാൻ പതറുകില്ല
മക്കളെങ്കിൽ ശാസനകൾ
സ്നേഹത്തിൻ പ്രകാശനങ്ങൾ

അനുഗ്രഹത്തിൻ അധിപതിയെ
അനന്തകൃപ പെരുംനദിയെ
അനുദിനം നിൻ പദംഗതിയെ
അടിയനു നിൻ കൃപ മതിയെ

അൻപു നിറഞ്ഞ പൊന്നേശുവേ

രചന: എം. ഇ. ചെറിയാൻ

അൻപു നിറഞ്ഞ പൊന്നേശുവേ!
നിൻപാദ സേവയെന്നാശയേ

ഉന്നതത്തിൽ നിന്നിറങ്ങി
മന്നിതിൽ വന്നനാഥാ! ഞാൻ-
നിന്നടിമ നിൻമഹിമ
ഒന്നുമാത്രമെനിക്കാശയാം

ജീവനറ്റ പാപിയെന്നിൽ
ജീവൻ പകർന്ന യേശുവേ-
നിന്നിലേറെ മന്നിൽ വേറെ
സ്നേഹിക്കുന്നില്ല ഞാനാരെയും

അർദ്ധപ്രാണനായ് കിടന്നൊരെന്നെ
നീ രക്ഷ-ചെയ്തതാൽ
എന്നിലുള്ള നന്ദിയുള്ളം
താങ്ങുവതെങ്ങനെയെൻ പ്രിയാ!

ഇന്നു പാരിൽ കണ്ണുനീരിൽ
നിൻ വചനം വിതയ്ക്കും ഞാൻ
അന്നു നേരിൽ നിന്നരികിൽ
വന്നു കതിരുകൾ കാണും ഞാൻ

എൻ മനസ്സിൽ വന്നുവാഴും
നന്മഹത്വ പ്രത്യാശയേ
നീ വളർന്നും ഞാൻ കുറഞ്ഞും
നിന്നിൽ മറഞ്ഞു ഞാൻ മായെണം

ആത്മാവാം വഴികാട്ടി

ആത്മാവാം വഴികാട്ടി
എന്നെ സദാ നടത്തി
കൊണ്ടുപോകും വനത്തിൽ
കൂടെ സാവധാനത്തിൽ
ക്ഷീണരേ സന്തോഷിപ്പിൻ
തൻ ഇമ്പ മൊഴി കേൾപ്പിൻ
"സഞ്ചാരീ നീ കൂടെ വാ
ചേർക്കാം നിന്നെ വീട്ടിൽ ഞാൻ"

ഉള്ളം തളർന്നേറ്റവും
ആശയറ്റനേരവും
ക്രൂശിൻ രക്തം കാണിച്ചു
ആശ്വാസം നൽകീടുന്നു
ശുദ്ധാത്മാവിൻ പ്രഭയിൽ
ഞാനൊളിക്കും നേരത്തിൽ
ശത്രു ശല്ല്യമൊന്നുമേ
പേടിക്കേണ്ട എങ്ങുമേ

സത്യ സഖി താൻ
തന്നെ സർവദാ എൻ സമീപെ
തുണയ്ക്കും നിരന്തരം
നീക്കും ഭയം സംശയം
കാറ്റുഗ്രമടിക്കിലും
ഇരുൾ കനത്തീടിലും
"സഞ്ചാരീ നീ കൂടെ വാ
ചേർക്കാം നിന്നെ വീട്ടിൽ ഞാൻ"

ആയുഷ്കാലത്തിനന്തം
ചേർന്നാർത്തി പൂണ്ട നേരം
സ്വർഗ്ഗ ചിന്ത മാത്രമേ
ഏകമെന്നാശ്രയമേ
താൻ മാത്രം ആ നേരത്തും
എന്നെ ആഴം കടത്തും
"സഞ്ചാരീ നീ കൂടെ വാ
ചേർക്കാം നിന്നെ വീട്ടിൽ ഞാൻ"

ആരാധനാസമയം

രചന: എം. ഇ. ചെറിയാൻ

ആരാധനാസമയം
അത്യന്ത ഭക്തിമയം
ആരാലും വന്ദ്യനാം
ക്രിസ്തുവെയോർക്കുകിൽ
തീരുമെന്നാമയം

ശക്തി ധനം സ്തുതി
സ്തോത്രം ബഹുമതി
സകലവും ക്രിസ്തേശുവിന്നു
ജയം ഹല്ലേലുയ്യാ

അക്കാൽവറി മലയിൽ
കൊടുംപാപിയെൻ നിലയിൽ
കുരിശില് മരിച്ചു പാപച്ചുമടു
വഹിച്ചു താൻ തലയിൽ

സന്തോഷശോഭനം
മൂന്നാം മഹത്ദിനം
സർവ്വവല്ലഭനുയിർത്തു
ഭക്തരേ പാടുവിൻ കീർത്തനം

പിതാവിൻ സന്നിധി
തന്നിൽ പ്രതിനിധി
സദാ നമുക്കു ശ്രീയേശുവുണ്ടാകയാ
ലില്ല ശിക്ഷാവിധി

സ്വർഗ്ഗീയതേജസ്സിൽ
മേലിൽ വിഹായസ്സിൽ
അന്നു നമുക്കവൻ നൽകും
പ്രതിഫലം ദൂതഗണസദസ്സിൽ

ജയം ജയം ജയം
ഹല്ലേലുയ്യാ ജയമേ
ജയകിരീടമണിയും
ക്രിസ്തുരാജനു ഹാ! ജയമേ

ആശ്വാസമേ എനിക്കേറെ

രചന: സാധു കൊച്ചുകുഞ്ഞുപദേശി

ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു
വിശ്വാസക്കണ്ണാൽ ഞാൻ നോക്കീടുമ്പോൾ
സ്നേഹമേറീടുമെൻ രക്ഷകൻ സന്നിധൗ
ആനന്ദക്കൂട്ടരെ കാണുന്നല്ലോ

ആമോദത്താൽ തിങ്ങി ആശ്ചര്യമോടവർ
ചുറ്റും ന്ന്നും സ്തുതി ചെയ്തീടുന്നു
തങ്കത്തിരുമുഖം കാണ്മാൻ കൊതിച്ചവർ
ഉല്ലാസമോടിതാ നോക്കീടുന്നു

തൻ കൈകളാൽ കണ്ണുനീരെല്ലാം താതൻതാൻ
എന്നേക്കുമായി തുടച്ചിതല്ലോ
പൊൻവീണകൾ ധരിച്ചാമോദ പൂർണ്ണരായ്
കർത്താവിനെ സ്തുതി ചെയ്യുന്നവർ

കുഞ്ഞാടിന്റെ രക്തം തന്നിൽ തങ്ങൾ അങ്കി
നന്നായ് വെളുപ്പിച്ച കൂട്ടരിവർ
പൂർണ്ണവിശുദ്ധരായ്ത്തീർന്നവരേശുവിൻ
തങ്ക രുധിരത്തിൻ ശക്തിയാലെ

തങ്കകിരീടങ്ങൾ തങ്ങൾ ശിരസ്സിന്മേൽ
വെൺനിലയങ്കി ധരിച്ചോരിവർ
കയ്യിൽ കുരുത്തോല ഏറ്റിട്ടവർസ്തുതി
പാടിട്ടാനന്ദമോടാർത്തീടുന്നു

ചേർന്നീടുമേ വേഗം ഞാനും ആ കൂട്ടത്തിൽ
ശുദ്ധരോടൊച്ചങ്ങാനന്ദിപ്പാൻ
ലോകം വേണ്ടാ എനിക്കൊന്നും വേണ്ടാ
എന്റെ നാഥന്റെ സന്നിധൗ ചേർന്നാൽ മതി

കർത്താവേ! വിശ്വാസപ്പോരിൽ തോൽക്കാതെന്നെ
അവസാനത്തോളം നീ നിർത്തേണമേ
ആകാശമേഘത്തിൽ കാഹളനാദത്തിൽ
അടിയനും നിൻ മുമ്പിൽ കാണേണമേ

ഇന്നു പകൽ മുഴുവൻ

രചന: പി. വി. തൊമ്മി

ഇന്നു പകൽ മുഴുവൻ
കരുണയോടെന്നെ സൂക്ഷിച്ചവനെ
നന്ദിയോടെ തിരുനാമത്തിനു സദാ
വന്ദനം ചെയ്തീടുന്നേൻ

1. അന്നവസ്ത്രാദികളും
സുഖം ബലം എന്നിവകൾ സമഃസ്തം
തന്നടിയാനെ നിത്യം
പോറ്റീടുന്ന ഉന്നതൻ നീ പരനേ

2. മന്നിടം തന്നിലിന്നും
പലജനം ഖിന്നരായ് മേവിടുമ്പോൾ
നിന്നടിയാന്നു സുഖം
തന്ന കൃപ വന്ദനീയം പരനേ!

3. തെറ്റുകുറ്റങ്ങളെന്നിൽ
വന്നതളവറ്റ നിന്റെ കൃപയാൽ
മുറ്റും ക്ഷമിക്കണമേ
അടിയനേ ഉറ്റുസ്നേഹിപ്പവനേ

4. എൻ കരുണേശനുടെ
ബലമെഴും തങ്കനാമമെനിക്കു
സങ്കേത പട്ടണമാം
അതിലഹം ശങ്കയെന്യേ വസിക്കും

5. വല്ലഭൻ നീ ഉറങ്ങാതെ
നിന്നെന്നെ നല്ലപോൽ കാത്തീടുമ്പോൾ
ഇല്ല രിപുഗണങ്ങൾ-
ക്കധികാരംഅല്ലൽ പെടുത്തീടുവാൻ

6. ശാന്തതയോടു കർത്താ
തിരുമുമ്പിൽ ചന്തമായ് ഇന്നുറങ്ങി
സന്തോഷമോടുണരേണം ഞാൻ
തിരു കാന്തി കണ്ടുല്ലസിപ്പാൻ

എന്നുള്ളിലെന്നും വസിച്ചീടുവാൻ

രചന: റവ. ടി. കോശി

എന്നുള്ളിലെന്നും വസിച്ചീടുവാൻ സ്വർഗ്ഗ
മണ്ഡപം വിട്ടിറങ്ങി-വന്ന
ഉന്നതനാം തങ്ക പ്രാവേ നീ വന്നെന്നിൽ
എന്നുമധിവസിക്ക

തങ്കച്ചിറകടി എത്ര നാൾ കേട്ടിട്ടും
ശങ്കകൂടാതെ നിന്നെ-തള്ളി
സങ്കേതം ഞാൻ കൊടുത്തന്യർക്കെന്നോത്തിതാ
സങ്കടപ്പെട്ടിടുന്നു

കർത്തനേ! എത്ര അനുഗ്രഹങ്ങളയ്യോ
നഷ്ടമാക്കി ഈ വിധം-ഇന്നും
കഷ്ടത തന്നിൽ വലയുന്നു ഞാനിതാ
തട്ടിയുണർത്തണമേ

ശൂന്യവും പാഴുമായ് തള്ളിയതാമീ നിൻ
മന്ദിരം തന്നിലിന്നു ദേവാ!
വന്നുപാർത്തു ശുദ്ധിചെയ്തു നിൻ
വീട്ടിന്റെ, നിന്ദയകറ്റേണമേ

ജീവിതമിന്നും ശരിയായിട്ടില്ലയ്യോ
ജീവിപ്പിക്കും കർത്തനേ!
ജീവനും ശക്തിയും സ്നേഹവും തന്നെന്നെ
ജീവിപ്പിച്ചീടെണമേ

ശക്തിയിൻ സിംഹാസനമതിലേറി
വസിക്കുന്ന യേശുനാഥൻ
ശക്തിയോടെ വന്നു വാണിടും നേരത്തു
ശക്തനായ് ജീവിക്കും ഞാൻ

എന്നലങ്കാരവസ്ത്രം ധരിച്ചീടും ഞാൻ
ഇന്നു മുതൽ ദൈവമേ- മേലാൽ
എന്നിലശുദ്ധനും ചേലയില്ലാത്തോനും
ചേർന്നു വരികയില്ല

ഈ വിധത്തിൽ പരിപാലിക്കപെട്ടിടാൻ
ദൈവാത്മാവെ വന്നെന്നിൽ- എന്നും
ആവസിച്ചു തവ തേജ്ജസ്സാൽ എന്നുടെ
ജീവൻ പ്രശോഭിപ്പിക്ക

എൻ സങ്കടങ്ങൾ

രചന: എം. ഇ. ചെറിയാൻ

എൻ സങ്കടങ്ങൾ
സകലവും തീർന്നുപോയി
സം‍ഹാരദൂതനെന്നെ
കടന്നുപോയി

കുഞ്ഞാടിൻറെ വിലയേറിയ നിണത്തിൽ
മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടാക്ഷണത്തിൽ

എൻ സങ്കടങ്ങൾ
സകലവും തീർന്നുപോയി
സം‍ഹാരദൂതനെന്നെ
കടന്നുപോയി

ഫറവോനു ഞാനിനി അടിമയല്ല
പരമസീയോനിൽ ഞാനന്യനല്ല

എൻ സങ്കടങ്ങൾ
സകലവും തീർന്നുപോയി
സം‍ഹാരദൂതനെന്നെ
കടന്നുപോയി

മാറായെ മധുരമാക്കി തീർക്കുമവൻ
പാറയെ പിളർന്നു ദാഹം പോക്കുമവൻ

എൻ സങ്കടങ്ങൾ
സകലവും തീർന്നുപോയി
സം‍ഹാരദൂതനെന്നെ
കടന്നുപോയി

മനോഹരമായ കനാൻ ദേശമേ
അതേ എനിക്കഴിയാത്തൊരവകാശമേ

എൻ സങ്കടങ്ങൾ
സകലവും തീർന്നുപോയി
സം‍ഹാരദൂതനെന്നെ
കടന്നുപോയി

ആനന്ദമേ പരമാനന്ദമേ
കനാൻ ജീവിതമെനിക്കാനന്ദമേ

എൻ സങ്കടങ്ങൾ
സകലവും തീർന്നുപോയി
സം‍ഹാരദൂതനെന്നെ
കടന്നുപോയി

എൻറെ ബലവും എൻറെ സം‍ഗീതവും
എൻ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ

എന്തതിശയമെ

രചന: പി. വി. തൊമ്മി
എന്നുള്ളിൽ എന്നും വസിച്ചീടുവാൻ - എന്ന രീതി

എന്തതിശയമെ ദൈവത്തിൻസ്നേഹം എത്ര മനോഹരമേ! അതു ചിന്തയിൽ അടങ്ങാ സിന്ധു സമാനമായ് സന്തതം കാണുന്നു ഞാൻ

1. ദൈവമെ നിൻ മഹാ സ്നേഹമതിൻ വിധം ആർക്കു ചിന്തിച്ചറിയാം- എനിക്കാവതില്ലേ അതിൻ ആഴമളന്നിടാൻ എത്ര ബഹുലമഹോ!

എന്തതിശയമെ ദൈവത്തിൻസ്നേഹം എത്ര മനോഹരമേ! അതു ചിന്തയിൽ അടങ്ങാ സിന്ധു സമാനമായ് സന്തതം കാണുന്നു ഞാൻ

2. ആയിരം ആയിരം നാവുകളാലതു വർണ്ണിപ്പതിനെളുതോ-പതി- നായിരത്തിങ്കലൊരംശം ചൊല്ലീടുവാൻ പാരിലസാധ്യമഹോ

എന്തതിശയമെ ദൈവത്തിൻസ്നേഹം എത്ര മനോഹരമേ! അതു ചിന്തയിൽ അടങ്ങാ സിന്ധു സമാനമായ് സന്തതം കാണുന്നു ഞാൻ

3. മോദമെഴും തിരു മാർവ്വിലുല്ലാസമായ് സന്തതം ചേർന്നിരുന്ന-ഏക- ജാതനാം യേശുവെ പാതകർക്കായ് തന്ന സ്നേഹമതിശയമേ

എന്തതിശയമെ ദൈവത്തിൻസ്നേഹം എത്ര മനോഹരമേ! അതു ചിന്തയിൽ അടങ്ങാ സിന്ധു സമാനമായ് സന്തതം കാണുന്നു ഞാൻ

4. പാപത്താൽ നിന്നെ ഞാൻ കോപിപ്പിച്ചുള്ളൊരു കാലത്തിലും ദയവായ് -സ്നേഹ- വാപിയെ നീയെന്നെ സ്നേഹിച്ചതോർത്തെന്നിൽ ആശ്ച്യര്യം ഏറിടുന്നേ

എന്തതിശയമെ ദൈവത്തിൻസ്നേഹം എത്ര മനോഹരമേ! അതു ചിന്തയിൽ അടങ്ങാ സിന്ധു സമാനമായ് സന്തതം കാണുന്നു ഞാൻ

5. ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും ഒട്ടും നിഷേധിക്കാതെ-എന്നെ- കേവലം സ്നേഹിച്ചു പാലിച്ചീടും തവ സ്നേഹമതുല്ല്യമഹോ.

എന്തതിശയമെ ദൈവത്തിൻസ്നേഹം എത്ര മനോഹരമേ! അതു ചിന്തയിൽ അടങ്ങാ സിന്ധു സമാനമായ് സന്തതം കാണുന്നു ഞാൻ

എന്നോടുള്ള നിൻ സർവ്വ

രചന: പി. വി. തൊമ്മി

എന്നോടുള്ള നിൻ സർവ്വ
നന്മകൾക്കായി ഞാൻ എന്തു
ചെയ്യേണ്ടു നിനക്കേശുപരാ!
ഇപ്പോൾ എന്തു
ചെയ്യേണ്ടു നിനക്കേശുപരാ!

1. നന്ദി കൊണ്ടെന്റെയുള്ളം നന്നെ
നിറയുന്നെ സന്നാഹമോടെ
സ്തുതി പാടീടുന്നേൻ
ദേവാ സന്നാഹമോടെ
സ്തുതി പാടീടുന്നേൻ

2. പാപത്തിൽ നിന്നു എന്നെ
കോരിയെടുപ്പാനായ്
ശാപ ശിക്ഷകളേറ്റ ദേവാത്മജാ!
മഹാ ശാപ ശിക്ഷകളേറ്റ
ദേവാത്മജാ!

3. എന്നെ അൻപോടു ദിനം
തോറും നടത്തുന്ന പൊന്നിടയനനന്തം
വന്ദനമെ—എന്റെ
പൊന്നിടയനനന്തം വന്ദനമെ

4. അന്ത്യംവരെയും എന്നെ കാവൽ
ചെയ്തീടുവാൻ അന്തികെയുള്ള
മഹൽ ശക്തി നീയേ
നാഥാ! അന്തികെയുള്ള
മഹൽ ശക്തി നീയേ

5.താതൻ സന്നിധിയിലെൻ പേർക്കു
സദാ പക്ഷവാദം ചെയ്യുന്ന
മമ ജീവനാഥാ!
പക്ഷവാദം ചെയ്യുന്ന
മമ ജീവനാഥാ!

6. കുറ്റംകൂടാതെയെന്നെ തേജസ്സിൻ
മുമ്പാകെ മുറ്റും നിറുത്താൻ
കഴിവുള്ളവനെ—എന്നെ
മുറ്റും നിറുത്താൻ കഴിവുള്ളവനെ

7. മന്നിടത്തിലടിയൻ ജീവിക്കും
നാളെന്നും വന്ദനം ചെയ്യും
തിരുനാമത്തിനു—ദേവാ!
വന്ദനം ചെയ്യും തിരുനാമത്തിനു

എന്റെ സമ്പത്തെന്നു ചൊല്ലുവാൻ

രചന: സാധു കൊച്ചുകുഞ്ഞുപദേശി

എന്റെ സമ്പത്തെന്നു ചൊല്ലുവാൻ
വേറെയില്ലൊന്നും
യേശു മാത്രം സമ്പത്താകുന്നു
ചാവിനെ വെന്നുയിർത്തവൻ
വാന ലോകമതിൽ ചെന്നു
സാധുവെന്നെയോർത്തു നിത്യം
താതനോട് യാചിക്കുന്നു

ക്രൂശിൽ മരിച്ചീശനെൻ പേർക്കായ്
വീണ്ടെടുത്തെന്നെ
സ്വർഗ്ഗ കനാൻ നാട്ടിൽ ആക്കുവാൻ
പാപം നീങ്ങി ശാപം മാറി
മൃത്യുവിന്മേൽ ജയമേകി
വേഗം വരാമെന്നുരച്ചിട്ടാമയം
തീർത്താശ നല്കി

നല്ല ദാസൻ എന്ന് ചൊല്ലുംനാൾ
തന്റെ മുമ്പാകെ
ലജ്ജിതനായ് തീർന്നു പോകാതെ
നന്ദിയോടെൻ പ്രിയൻ മുൻപിൽ
പ്രേമ കണ്ണീർ ചൊരിഞ്ഞിടാൻ
ഭാഗ്യമേറും മഹോത്സവ
വാഴ്ച്ചകാലം വരുന്നല്ലോ

എന്റെ രാജാവെഴുന്നള്ളുമ്പോൾ
തന്റെ മുൻപാകെ
ശോഭയേറും രാജ്ഞിയായി തൻ
മാർവിലെന്നെ ചേർത്തിടും തൻ
പൊന്നു മാർവ്വിൽ മുത്തിടും ഞാൻ
ഹാ! എനിക്കീ മഹാ ഭാഗ്യം
ദൈവമേ നീ ഒരുക്കിയേ

കുഞ്ഞാടാകും എന്റെ പ്രിയന്റെ
സിയോൻ പുരിയിൽ
ചെന്നു ചേരാൻ ഭാഗ്യമുണ്ടെങ്കിൽ
ലോകമെന്നെ പകച്ചാലും
ദേഹമെല്ലാം ക്ഷയിച്ചാലും
ക്ലേശമെന്നിൽ ലേശമില്ലാതീശനെ
ഞാൻ പിൻ തുടരും

എല്ലാം അങ്ങേ മഹത്വത്തിനായ്

എല്ലാം അങ്ങേ മഹത്വത്തിനായ്
എല്ലാം അങ്ങേപുകഴ്ചയ്ക്കുമായ്
തീർന്നീടേണമേ പ്രിയനെ
തിരുനാമമുയർന്നീടട്ടെ

1. സ്നേഹത്തിലൂടെയെല്ലാം കാണുവാൻ-ദൈവ
സ്നേഹത്തിൽതന്നെയെല്ലാം ചെയ്യുവാൻ
എന്നിൽ നിൻസ്വഭാവം പകരണമേ
ദിവ്യ തേജസാലെന്നെ നിറയ്ക്കണമേ

എല്ലാം അങ്ങേ മഹത്വത്തിനായ്

2. ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ
നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻ
ആത്മനായകാ നിരന്തരമായെന്നി
ലാത്മദാനങ്ങൾ പകരണമെ

എല്ലാം അങ്ങേ മഹത്വത്തിനായ്

3. നിൻെറ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ
തിരുനാമവുംധരിച്ചുചെയ്യും ക്രിയകൾ
ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ
അങ്ങേ വാഴ്വിനായ് മാത്രം തീരണമെ

എല്ലാം അങ്ങേ മഹത്വത്തിനായ്

4. വക്രതനിറഞ്ഞ പാപലോകത്തിൽ
നീ വിളിച്ചു വേർതിരിച്ച നിൻ ജനം
നിൻെറ പൊന്നുനാമ മഹത്വത്തിനായ്
ദിനം ശോഭിപ്പാൻ കൃപ നല്കണമേ

5. എല്ലാം അങ്ങേ മഹത്വത്തിനായ്
എല്ലാം അങ്ങേപുകഴ്ചയ്ക്കുമായ്
തീർന്നീടേണമേ പ്രിയനെ
തിരുനാമമുയർന്നീടട്ടെ

എന്റെ ദൈവം മഹത്വത്തിൽ

രചന: സാധു കൊച്ചു കുഞ്ഞുപദേശി

എന്റെ ദൈവം മഹത്വത്തിൽ ആർദ്രവാനായി ജീവിക്കുമ്പോൾ
സാധു ഞാനീ ക്ഷോണിതന്നിൽ ക്ലേശിപ്പാൻ
ഏതും കാര്യമില്ലെന്നെന്റെയുള്ളം ചൊല്ലുന്നു

വൈഷമ്യമുള്ളേതു കുന്നും
കരകേറി നടകൊള്വാൻ
രക്ഷകനെൻ കാലുകൾക്കു് വേഗമായ്
തീർന്നെൻ പാതയിൽ ഞാൻ
മാനിനെപ്പോലോടിടും

ആരുമെനിക്കില്ലെന്നോ ഞാൻ
ഏകനായി തീർന്നുവെന്നോ
മാനസത്തിലാധിപൂണ്ടു ഖേദിപ്പാൻ
സാധു അന്ധനായി
തീർന്നിടല്ലേ ദൈവമേ

എന്റെ നിത്യ സ്നേഹിതന്മാർ ദൈവദൂതസംഘമത്രേ
ഇപ്പോളവർ ദൈവമുമ്പിൽ സേവയാം
എന്നെ കാവൽ ചെയ്തു
ശുശ്രൂഷിപ്പാൻ വന്നീടും

ദുഃഖിതനായ് ഓടിപ്പോയ് ഞാൻ
മരുഭൂവിൽ കിടന്നാലും
എന്നെയോർത്തു ദൈവദൂതർ വന്നീടും
ഏറ്റം സ്നേഹചൂടോടപ്പവുമായ് വന്നീടും

നാളെയെക്കൊണ്ടെൻ മനസ്സിൽ
ലവലേശം ഭാരമില്ല
ഓരോ നാളും ദൈവമെന്നെ പോറ്റുന്നു
തന്റെ കൈകളിൽ ഞാൻ
ദിനം തോറും ചാരുന്നു

കാക്കകളെ വിചാരിപ്പിൻ
വിതയില്ല കൊയ്ത്തുമില്ല
ദൈവം അവയ്ക്കായ് വേണ്ടതേകുന്നു
ലില്ലി പുഷ്പങ്ങൾക്കുമവൻ
ശോഭ നൽകുന്നു

പത്മോസ് ദ്വീപിൽ ഏകനായ് ഞാൻ
വസിച്ചാലും ഭയമില്ല
സ്വർഗ്ഗം തുറന്നെന്റെ പ്രിയൻ വന്നീടും
മഹാദർശനത്താൽ
വിവശനായ്ത്തീരും ഞാൻ

ഹാ! മഹേശാ! കരുണേശാ!
പൊന്നുതാതാ! നീയെനിക്കായ്
വേണ്ടതെല്ലാം ദയ തോന്നി
നൽകുമ്പോൾ, എന്റെ ദേഹി വൃഥാ
കലങ്ങുന്നതെന്തിനായ്

ഒന്നേയുള്ളെനിക്കാനന്ദമുലകിൽ

രചന: എം. ഇ. ചെറിയാൻ

ഒന്നേയുള്ളെനിക്കാനന്ദമുലകിൽ
യേശുവിൻ സന്നിധി അണയുവതെ
അന്നേരം മമ മാനസ ഖേദം
ഒന്നായകലും വെയിലിൽ ഹിമം പോൽ

മാനം ധനമീ മന്നിൻ മഹിമകളൊന്നും
ശാന്തിയെ നൽകാതെ
ദാഹം പെരുകും തണ്ണീരൊഴികെ
ലോകം വേറെ തരികില്ലറിക

ഒന്നേയുള്ളെനിക്കാനന്ദമുലകിൽ
യേശുവിൻ സന്നിധി അണയുവതെ

നീർത്തോടുകളിൽ മാനെപ്പോലെൻ
മാനസമീശനിൽ സുഖം തേടി
വറ്റാ ജീവജലത്തിൻ നദിയെൻ
വറുമൈയകറ്റി നിർവൃതിയരുളി

ഒന്നേയുള്ളെനിക്കാനന്ദമുലകിൽ
യേശുവിൻ സന്നിധി അണയുവതെ

തൻ ബലിവേദിയിൽ കുരികിലും മീവലും
വീടും കൂടും കണ്ടതുപോൽ
എൻ ബലമാം സർവ്വേശ്വരനിൽ ഞാൻ
സാനന്ദമഭയംതേടും സതതം

ഒന്നേയുള്ളെനിക്കാനന്ദമുലകിൽ
യേശുവിൻ സന്നിധി അണയുവതെ

കണ്ണുനീർ താഴ്വര ഉണ്ടെനിക്കനവധി
മന്നിൽ ജീവിത പാതയതിൽ
എന്നാലും ഭയമെന്തിനെന്നരികിൽ
നന്നായവൻ കൃപ മഴപോലെ ചൊരികിൽ

ഒന്നേയുള്ളെനിക്കാനന്ദമുലകിൽ
യേശുവിൻ സന്നിധി അണയുവതെ

ഓ ദൈവമേ രാജാതി രാജാ ദേവാ

1. ഓ ദൈവമേ രാജാധി രാജാ ദേവാ
ആദ്യന്തം ഇല്ല മഹേശനെ
സർവ്വലോകം അങ്ങയെ വന്ദിക്കുന്നേ
സാധു ഞാന്‍ വീണു വണങ്ങുന്നേ

അത്യുച്ചത്തിൽ പാടും ഞാന്‍ കർത്താവേ
അങ്ങെത്രയോ മഹോന്നതൻ
അത്യുച്ചത്തിൽ പാടും ഞാന്‍ കർത്താവേ
അങ്ങെത്രയോ മഹോന്നതൻ

2. സൈന്യങ്ങളിൻ നായകൻ അങ്ങല്ലയോ
ധന്യനായ ഏകാധിപതിയും
ഇമ്മാനുവേല്‍ വീരനാം ദൈവവും നീ
അന്യമില്ലേതും തവ നാമം പോൽ

അത്യുച്ചത്തിൽ പാടും ഞാന്‍ കർത്താവേ
അങ്ങെത്രയോ മഹോന്നതൻ
അത്യുച്ചത്തിൽ പാടും ഞാന്‍ കർത്താവേ
അങ്ങെത്രയോ മഹോന്നതൻ

3. അത്യുച്ചത്തിൽ പാടും ഞാന്‍ കർത്താവേ
അങ്ങെത്രയോ മഹോന്നതൻ
അത്യുച്ചത്തിൽ പാടും ഞാന്‍ കർത്താവേ
അങ്ങെത്രയോ മഹോന്നതൻ

അത്യുച്ചത്തിൽ പാടും ഞാന്‍ കർത്താവേ
അങ്ങെത്രയോ മഹോന്നതൻ
അത്യുച്ചത്തിൽ പാടും ഞാന്‍ കർത്താവേ
അങ്ങെത്രയോ മഹോന്നതൻ

4. ഏഴയെന്നെ ഇത്രമേല്‍ സ്നേഹിക്കുവാന്‍
എൻ ദൈവമേ എന്തുള്ളൂ നീചൻ ഞാന്‍
നിൻ രുധിരം തന്നന്നെ വീണ്ടെടുപ്പാൻ
ക്രൂശിേതും നീ നിന്നെ താഴ്ത്തിയോ

അത്യുച്ചത്തിൽ പാടും ഞാന്‍ കർത്താവേ
അങ്ങെത്രയോ മഹോന്നതൻ
അത്യുച്ചത്തിൽ പാടും ഞാന്‍ കർത്താവേ
അങ്ങെത്രയോ മഹോന്നതൻ

5. അത്യുച്ചത്തിൽ പാടും ഞാന്‍ കർത്താവേ
അങ്ങെത്രയോ മഹോന്നതൻ
അത്യുച്ചത്തിൽ പാടും ഞാന്‍ കർത്താവേ
അങ്ങെത്രയോ മഹോന്നതൻ
അങ്ങെത്രയോ മഹോന്നതൻ

അത്യുച്ചത്തിൽ പാടും ഞാന്‍ കർത്താവേ
അങ്ങെത്രയോ മഹോന്നതൻ
അത്യുച്ചത്തിൽ പാടും ഞാന്‍ കർത്താവേ
അങ്ങെത്രയോ മഹോന്നതൻ

കർത്തനേ ഈ പകലിലെന്നെ

രചന: പി. വി. തൊമ്മി

1 കർത്തനേ ഈ പകലിലെന്നെ നീ
കാവൽ ചെയ്തതതിമോദമായ്
ചേർത്തണച്ചു നിൻ പാദത്തിലായ-
തോർത്തടി പണിയുന്നു ഞാൻ

2 പക്ഷികൾ കൂടണഞ്ഞുകൊണ്ടവ
നിർഭയമായ് വസിക്കും പോൽ
പക്ഷമോടെന്റെ രക്ഷകാ തവ
വക്ഷസിൽ അണഞ്ഞീടുന്നേൻ

3 ഭൂതലെയുദിച്ചുയർന്ന സൂര്യ
ശോഭ പോയ് മറഞ്ഞീടുന്നു
നീതിസൂര്യനെ മോദമോടക-
താരിൽ നീ ഉദിക്കേണമേ

4 കേശാദി പാദം സർവ്വവും ഭരി-
ച്ചീടേണം പരിശുദ്ധനേ
ദാസൻ നിൻ തിരുസന്നിധിയിൻപ്ര-
കാശത്തിൽ നടന്നീടുവാൻ

5 നിദ്രയിൽ നിൻ ചിറകിൻ കീഴെന്നെ
ഭദ്രമായ് മറയ്ക്കേണമേ
രാത്രി മുഴുവൻ ആവിയാലെന്നെ
ശത്രുവിൽ നിന്നും കാക്കുകേ

6 രാത്രിയിൽ ഞാൻ കിടക്കയിൽ
പ്രാണനാഥനേ! വേദവാക്യങ്ങൾ
ഓർത്തു ധ്യാനിച്ചു മോദമായ് പ്രാർത്ഥി-
ച്ചീടുവാൻ കൃപ നൽകുകേ-

7 പ്രാണനായകനേശുവേ നീയീ
രാത്രിയിൽ എന്നെ വിളിച്ചാൽ
ആനന്ദത്തോടെ ഈ ദാസനും ചെവി-
കോർക്കുവാൻ തുണക്കേണമേ

8 ഇന്നു രാത്രിയിൽ എന്റെ ജീവനെ
നീ എടുത്തീടുകിൽ വിഭോ
നിന്നിൽ ഞാൻ നിദ്രകൊണ്ടു വിശ്രമി-
ച്ചീടുവാൻ കൃപ നൽകണേ

കുഞ്ഞാട്ടിൻ തിരു രക്തത്താൽ

രചന: സാധു കൊച്ചുകുഞ്ഞുപദേശി

കുഞ്ഞാട്ടിൻ തിരു രക്തത്താൽ
ഞാൻ ശുദ്ധനായ് തീർന്നു
തൻ ചങ്കിലെ ശുദ്ധരക്തത്താൽ
ഞാൻ ജയം പാടീടും
മഹത്വം രക്ഷകാ സ്തുതി നിനക്കെന്നും
ചേറ്റിൽ നിന്നെന്നെ നീ
വീണ്ടെടുത്തതിനാൽ
സ്തുതിക്കും നിന്നെ ഞാൻ
ആയുസ്സിൻ നാളെന്നും
നന്ദിയോടടി വണങ്ങും

ആർപ്പോടു നിന്നെ ഘോഷിക്കും
ഈ സീയോൻ യാത്രയിൽ
മുമ്പോട്ടു തന്നെ ഓടുന്നു
എൻ വിരുതിന്നായി
ലഭിക്കും നിശ്ചയം എൻ വിരുതെനിക്കു
ശത്രുക്കൾ ആരുമേ
കൊണ്ടുപോകയില്ല
പ്രാപിക്കും അന്നു ഞാൻ
രാജൻ കയ്യിൽ നിന്നും
ദൂതന്മാരുടെ മദ്ധ്യത്തിൽ

എൻ ഭാഗ്യകാലം ഒർക്കുമ്പോൾ
എൻ ഉള്ളം തുള്ളുന്നു
ഈ ലോകസുഖം തള്ളി ഞാൻ
ആ ഭാഗ്യം കണ്ടപ്പോൾ
നിത്യമാം രാജ്യത്തിലന്നു ഞാൻ പാടീടും
രാജൻ മുഖം കണ്ടു
എന്നും ഞാൻ ഘോഷിക്കും
രക്തത്തിൻ ഫലമായ്
വാഴുമേ സ്വർഗ്ഗത്തിൽ
കോടി കോടി യുഗങ്ങളായി

മനോഹരമാം സീയോനിൽ
ഞാൻ വേഗം ചേർന്നീടും
എൻ ക്ളേശമാകെ നീങ്ങിപ്പോം
അവിടെയെത്തുമ്പോൾ
നിത്യമാം സന്തോഷം
പ്രാപിക്കും അന്നു ഞാൻ
എൻ ശത്രുവിന്നതു എടുപ്പാൻ പാടില്ല
ആനന്ദം കൂടീടും സാനന്ദം പാടീടും
ശ്രീയേശു രാജൻ മുമ്പാകെ

കൃപയേറും കർത്താവിലെൻ വിശ്വാസം

രചന: എം. ഇ. ചെറിയാൻ

കൃപയേറും കർത്താവിലെൻ വിശ്വാസം
അതിനാൽ ഹൃദിയെന്തു നല്ലാശ്വാസം
ദുരിതങ്ങൾ നിറയുമീ ഭൂവാസം
കൃപയാൽ മനോഹരമായ്

കൃപ കൃപയൊന്നെന്നാശ്രയം - ഹല്ലെലുയ്യാ!
കൃപ കൃപയൊന്നെന്നാനന്ദമായ്
വൈരികൾ വന്നാലും എതിരുയർന്നാലും
കൃപമതിയെന്നാളും

ബലഹീനതയിൽ നല്ല ബലമേകും
മരുഭൂമിയിലാനന്ദത്തണലാകും
ഇരുൾ പാതയിലനുദിനമൊളി നൽകും
കൃപയൊന്നെന്നാശ്രയമായ്

കൃപ കൃപയൊന്നെന്നാശ്രയം - ഹല്ലെലുയ്യാ!
കൃപ കൃപയൊന്നെന്നാനന്ദമായ്
വൈരികൾ വന്നാലും എതിരുയർന്നാലും
കൃപമതിയെന്നാളും

എന്റെ താഴ്ചയിലവനെന്നെ ഓർത്തല്ലോ
ഘോരവൈരിയിൻ ബലമവൻ തകർത്തല്ലോ
തന്റെ കൈകളിലവനെന്നെ ചേർത്തല്ലോ
സ്തോത്രഗീതം പാടിടും ഞാൻ

കൃപ കൃപയൊന്നെന്നാശ്രയം - ഹല്ലെലുയ്യാ!
കൃപ കൃപയൊന്നെന്നാനന്ദമായ്
വൈരികൾ വന്നാലും എതിരുയർന്നാലും
കൃപമതിയെന്നാളും

പ്രതികൂലങ്ങളനവധി വന്നാലും
അനുകൂലമെനിക്കവനെന്നാളും
തിരുജീവനെത്തന്നവനിനിമേലും
കൃപയാൽ നടത്തുമെന്നെ

കൃപ കൃപയൊന്നെന്നാശ്രയം - ഹല്ലെലുയ്യാ!
കൃപ കൃപയൊന്നെന്നാനന്ദമായ്
വൈരികൾ വന്നാലും എതിരുയർന്നാലും
കൃപമതിയെന്നാളും

ക്രൂശിന്മേൽ ക്രൂശിന്മേൽ

രചന: സാധു കൊച്ചു കുഞ്ഞുപദേശി

ക്രൂശിന്മേൽ ക്രൂശിന്മേൽ
കാണുന്നതാരിതാ!
പ്രാണനാഥൻ,പ്രാണനാഥൻ,
എൻപേർക്കായ് ചാകുന്നു.

ആത്മാവേ! പാപത്തിൻ
കാഴ്ച നീ കാണുക!
ദൈവത്തിൻ പുത്രൻ
ഈ ശാപത്തിലായല്ലോ!

ഇത്രമാം സ്നേഹത്തെ
എത്രനാൾ തള്ളി ഞാൻ
ഈ മഹാപാപത്തെ
ദൈവമേ! ഓർക്കല്ലേ-

പാപത്തേ സ്നേഹിപ്പാൻ
ഞാനിനി പോകുമോ?
ദൈവത്തിൻ പൈതലായ്
ജീവിക്കും ഞാനിനിം

കഷ്ടങ്ങൾ വന്നാലും
നഷ്ടങ്ങൾ വന്നാലും
ക്രൂശിന്മേൽ കാണുന്ന
സ്നേഹത്തെ ഓർക്കും ഞാൻ

ശത്രുക്കൾ നിന്ദയും
ദൂഷ്യവും ചൊല്ലുമ്പോൾ
ക്രൂശിന്മേൽ കാണുന്ന
സ്നേഹത്തെ ഓർക്കും ഞാൻ

പാപത്തിൻ ഓളങ്ങൾ
സാധുവെ തള്ളുമ്പോൾ
ക്രൂശിന്മേൽ കാണുന്ന
സ്നേഹത്തെ ഓർക്കും ഞാൻ

ആപത്തിൻ ഓളങ്ങൾ
ഭീമമായ് വരുമ്പോൾ
ക്രൂശിന്മേൽ കാണുന്ന
സ്നേഹത്തെ ഓർക്കും ഞാൻ

ശത്രുത്വം വർദ്ധച്ചാൽ
പീഡകൾ കൂടിയാൽ
ക്രൂശിന്മേൽ കാണുന്ന
സ്നേഹത്തെ ഓർക്കും ഞാൻ

ആത്മാവേ! ഓർക്ക നീ
ഈ മഹാ സ്നേഹത്തെ
ദൈവത്തിൻ പുത്രൻ ഈ
സാധുവേ സ്നേഹിച്ചു

ജയം ജയം കൊള്ളും നാം

ജയം ജയം കൊള്ളും നാം
ജയം കൊള്ളും നാം
യേശുവിൻറെ കൊടിക്കീഴിൽ
ജയം കൊള്ളും നാം.

നായകനായ് യേശുതന്നെ
നടത്തുന്ന സൈന്യം
മായലോകം പേടിക്കേണ്ട
ജയം കൊള്ളും നാം

സർവലോക സൈന്യങ്ങളെ
സാത്താൻ കൂട്ടിയാലും
സ്വർഗ്ഗനാഥൻ ചിരിക്കുന്നു
ജയം കൊള്ളും നാം

കൌശലങ്ങൾ തത്വജ്ഞാനം
യേശുവിന്നു വേണ്ടാ
വചനത്തിൻ ശക്തി മതി
ജയം കൊള്ളും നാം

ക്രിസ്തൻ ക്രൂശിൻ രക്തത്താലും
നിത്യജീവനാലും
വിശുദ്ധാത്മ ശക്തിയാലും
ജയം കൊള്ളും നാം

ക്ലേശിക്കേണ്ട ഹല്ലേലൂയാ
ദൈവത്തിന്നു സ്തോത്രം
യേശുകൊണ്ട ജയത്താലെ
ജയം കൊള്ളും നാം

പാടും ഞാൻ യേശുവിന്നു

രചന: പി. വി. തൊമ്മി

പാടും ഞാൻ യേശുവിന്നു
ജീവൻ പോവോളം നന്ദിയോടെ

1 പാടും ഞാനെന്നകതാരിലനുദിനം
വാഴുംശ്രീയേശുവിന്നു
ഒരു കേടും കൂടാതെന്നെ പാലിക്കും
നാഥനെ- പാടിസ്തുതിക്കുമെന്നും

2 സ്വന്ത ജനമായ യൂദന്മാരെ
തള്ളി അന്ധതയിൽ കിടന്നു
ബഹു സന്താപത്തോടുഴന്നീടും
പുറജാതി സന്തതിയെ വീണ്ടോനെ!

3 കാട്ടോലിവിൻ ശാഖയായിരുന്ന
എന്നിൽ നല്ലഫലം നിറപ്പാൻ
അവൻ വെട്ടിയിണച്ചെന്നെ നല്ലോ-
ലിവിൻ തരു-വോടതു ചിന്തിച്ചെന്നും

4 കണ്മണിപോലെന്നെ ഭദ്രമായ്
നിത്യവും കാവൽ ചെയ്തീടാമെന്നും
തന്റെ കണ്ണുകൊണ്ടെന്നെ നടത്തീ
ടാമെന്നതും-ഓർത്തതിമോദമോടെ

ഞാനെന്നും സ്തുതിക്കും

രചന: എം. ഇ. ചെറിയാൻ

ഞാനെന്നും സ്തുതിക്കും
എൻ പരനെ തിരുമനുസുതനെ
ആനന്ദഗാനങ്ങൾ പാടിപ്പുകഴ്ത്തി
ഞാനെന്നും സ്തുതിക്കും

പാപത്തിൻശാപത്തിൽ നിന്നും എൻറെ
പ്രാണനെ കാത്തവനെന്നും
പാരിൽ തൻ അൻപിന്നു തുല്യമില്ലൊന്നും;

ഞാനെന്നും സ്തുതിക്കും
എൻ പരനെ തിരുമനുസുതനെ
ആനന്ദഗാനങ്ങൾ പാടിപ്പുകഴ്ത്തി
ഞാനെന്നും സ്തുതിക്കും

നൽകിയവൻ രക്ഷാദാനം തന്നിൽ
കണ്ടുഞാൻ ദൈവികജ്ഞാനം
തൻ പദസേവയതെന്നഭിമാനം;

ഞാനെന്നും സ്തുതിക്കും
എൻ പരനെ തിരുമനുസുതനെ
ആനന്ദഗാനങ്ങൾ പാടിപ്പുകഴ്ത്തി
ഞാനെന്നും സ്തുതിക്കും

ആയിരം നാവുകളാലും പതി
നായിരം വാക്കുകളാലും
ഹാ! ദിവ്യ സ്നേഹവമവർണ്ണ്യമാരാലും;

ഞാനെന്നും സ്തുതിക്കും
എൻ പരനെ തിരുമനുസുതനെ
ആനന്ദഗാനങ്ങൾ പാടിപ്പുകഴ്ത്തി
ഞാനെന്നും സ്തുതിക്കും

നിത്യത തന്നിൽ ഞാനെത്തും തൻറെ
സ്തുത്യപദങ്ങൾ ഞാൻ മുത്തും
ഭക്തിയിലാനന്ദക്കണ്ണുനീർ വീഴ്ത്തും;

ഞാനെന്നും സ്തുതിക്കും
എൻ പരനെ തിരുമനുസുതനെ
ആനന്ദഗാനങ്ങൾ പാടിപ്പുകഴ്ത്തി
ഞാനെന്നും സ്തുതിക്കും

ഞാൻ വരുന്നു ക്രൂശിങ്കൽ

രചന: റവ. ടി. കോശി

ഞാൻ വരുന്നു ക്രൂശിങ്കൽ
സാധു ക്ഷീണൻ കുരുടൻ
സർവ്വവും എനിക്കെച്ചിൽ
പൂർണ്ണരക്ഷ കാണും ഞാൻ

ശരണം എൻ കർത്താവേ!
വാഴ്ത്തപ്പെട്ട കുഞ്ഞാടെ
താഴ്മയായ് കുമ്പിടുന്നു
രക്ഷിക്ക എന്നെ ഇപ്പോൽ

വാഞ്ചിച്ചു നിന്നെ എത്ര,
ദോഷം വാണെന്നിൽ എത്ര!
ഇമ്പമായ് ചൊല്ലുന്നേശു
ഞാൻ കഴുകീടും നിന്നെ

ശരണം എൻ കർത്താവേ!
വാഴ്ത്തപ്പെട്ട കുഞ്ഞാടെ
താഴ്മയായ് കുമ്പിടുന്നു
രക്ഷിക്ക എന്നെ ഇപ്പോൽ

മുറ്റും ഞാൻ തരുന്നിതാ
ഭൂനിക്ഷേപം മുഴുവൻ.
ദേഹം ദേഹി സമസ്തം
എന്നേക്കും നിന്റേതു ഞാൻ

ശരണം എൻ കർത്താവേ!
വാഴ്ത്തപ്പെട്ട കുഞ്ഞാടെ
താഴ്മയായ് കുമ്പിടുന്നു
രക്ഷിക്ക എന്നെ ഇപ്പോൽ

യേശു വന്നെന്നാത്മത്തെ
നിറക്കുന്നു പൂർത്തിയായ്
സുഖമെന്നും പൂർണ്ണമായ്
മഹത്വം കുഞ്ഞാട്ടിനു

ശരണം എൻ കർത്താവേ!
വാഴ്ത്തപ്പെട്ട കുഞ്ഞാടെ
താഴ്മയായ് കുമ്പിടുന്നു
രക്ഷിക്ക എന്നെ ഇപ്പോൽ

എന്നാശ്രയം യേശുവിൽ
വാഴ്ത്തപ്പെട്ടകുഞ്ഞാട്ടിൾ
താഴ്മയായ് കുമ്പിടുന്നു
രക്ഷിക്കുന്നിപ്പോളേശു

ശരണം എൻ കർത്താവേ!
വാഴ്ത്തപ്പെട്ട കുഞ്ഞാടെ
താഴ്മയായ് കുമ്പിടുന്നു
രക്ഷിക്ക എന്നെ ഇപ്പോൽ

തുണയെനിക്കേശുവേ

രചന: എം. ഇ. ചെറിയാൻ

തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൽ
മറവിൽ വസിച്ചിടും ഞാൻ

അവനെന്റെ സങ്കേതവും അവലംബവും കോട്ടയും
അവനിയിലാകുലത്തിൽ അവൻ മതിയാശ്രയിപ്പാൻ

തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൽ
മറവിൽ വസിച്ചിടും ഞാൻ

പകയെന്റെ കെണികളിലും പകരുന്ന വ്യാധിയിലും
പകലിലും രാവിലും താൻ പകർന്നിടും കൃപമഴപോൽ

തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൽ
മറവിൽ വസിച്ചിടും ഞാൻ

ശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ
പരിചയും പലകയുമാം പരമനിപ്പാരിടത്തിൽ

തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൽ
മറവിൽ വസിച്ചിടും ഞാൻ

വലമിടമായിരങ്ങൾ വലിയവർ വീണാലും
വലയമായ് നിന്നെന്നെ വല്ലഭൻ കാത്തിടുമേ

തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൽ
മറവിൽ വസിച്ചിടും ഞാൻ

ആകുലവേളകളിൽ ആപത്തുനാളുകളിൽ
ആഗതനാമരികിൽ ആശ്വസിപ്പിച്ചിടുവാൻ.

തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൽ
മറവിൽ വസിച്ചിടും ഞാൻ

ദേവാധി ദേവനീ പാരിൽ വന്നു

രചന: എം. ഇ. ചെറിയാൻ

ദേവാധി ദേവനീ പാരിൽ വന്നു,
പാപിയെ തേടി വന്നു
വല്ലഭനായ് മരിച്ചുയിർത്തു
ജീവിക്കുന്നു നമുക്കായ്

സ്തുതിച്ചിടുവിൻ കീർത്തനങ്ങൾ
ദേവന് പാടിടുവിൻ
സ്തുതി ഉചിതം മനോഹരവും
നല്ലതുമെന്നറിവിൻ

ദേവാധി ദേവനീ പാരിൽ വന്നു,
പാപിയെ തേടി വന്നു
വല്ലഭനായ് മരിച്ചുയിർത്തു
ജീവിക്കുന്നു നമുക്കായ്

തിരുക്കരങ്ങൾ നിരത്തിവച്ചു
താരകങ്ങൾ ഗഗനേ
ഒരുക്കിയവൻ നമുക്കു രക്ഷാ
മാർഗമതിനു മുന്നേ

ദേവാധി ദേവനീ പാരിൽ വന്നു,
പാപിയെ തേടി വന്നു
വല്ലഭനായ് മരിച്ചുയിർത്തു
ജീവിക്കുന്നു നമുക്കായ്

ധ്യാനിക്കുവിൻ തൻ കൃപകൾ
പുകഴ്ത്തുവിൻ തൻ ക്രിയകൾ
മാനിതനാം തൻ നാമ
മഹിമകൾ വർണിക്കുവിൻ

ദേവാധി ദേവനീ പാരിൽ വന്നു,
പാപിയെ തേടി വന്നു
വല്ലഭനായ് മരിച്ചുയിർത്തു
ജീവിക്കുന്നു നമുക്കായ്

നിന്റെ ഹിതം പോലെയെന്നെ

മോശവത്സലം

നിന്റെ ഹിതം പോലെയെന്നെ
നിത്യം നടത്തീടണമേ
എന്റെ ഹിതം പോലെയല്ലേ
എൻ പിതാവേ എൻ യഹോവേ

ഇമ്പമുള്ള ജീവിതവും
ഏറെ ധനം മാനങ്ങളും
തുമ്പമറ്റ സൗഖ്യങ്ങളും
ചോദിക്കുന്നില്ലേ അടിയാൻ

നിന്റെ ഹിതം പോലെയെന്നെ
നിത്യം നടത്തീടണമേ

നേരുനിരപ്പാം വഴിയോ
നീണ്ടനടയോ കുറുതോ?
പാരം കരഞ്ഞോടുന്നതോ
പാരിതിലും ഭാഗ്യങ്ങളോ

നിന്റെ ഹിതം പോലെയെന്നെ
നിത്യം നടത്തീടണമേ

അന്ധകാരം ഭീതികളോ
അപ്പനേ പ്രകാശങ്ങളോ
എന്തു നീ കല്പിച്ചിടുന്നോ
എല്ലാം എനിക്കാശിർവ്വാദം

നിന്റെ ഹിതം പോലെയെന്നെ
നിത്യം നടത്തീടണമേ

ഏതുഗുണമെന്നറിവാൻ
ഇല്ല ജ്ഞാനമെന്നിൽ നാഥാ
നീ തിരുനാമം നിമിത്തം
നീതി മാർഗ്ഗത്തിൽ തിരിച്ചു

നിന്റെ ഹിതം പോലെയെന്നെ
നിത്യം നടത്തീടണമേ

അഗ്നിമേഘത്തൂണുകളാൽ
അടിയനെ എന്നും നടത്തി
അനുദിനം കൂടെ ഇരുന്നു
അപ്പനേ കടാക്ഷിക്കുകെ

നിന്റെ ഹിതം പോലെയെന്നെ
നിത്യം നടത്തീടണമേ

നീയല്ലോ ഞങ്ങൾക്കുള്ള

രചന: പീ. വി. തൊമ്മി

നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ
നീയല്ലാതില്ല ഭൂവിൽ ആശ്രയിപ്പാനാരുമേ

1. നീയല്ലോ ഞങ്ങൾക്കായി മന്നിടത്തിൽ വന്നതും
നീചരാം ഞങ്ങളുടെ പാപമെല്ലാം ഏറ്റതും

നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ
നീയല്ലാതില്ല ഭൂവിൽ ആശ്രയിപ്പാനാരുമേ

2. കാൽവറി മലമുകളേറി നീ ഞങ്ങൾക്കായ്
കാൽകരം ചേർന്നു തൂങ്ങിമരിച്ചുയിരേകിയ

നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ
നീയല്ലാതില്ല ഭൂവിൽ ആശ്രയിപ്പാനാരുമേ

3. അന്നന്നു ഞങ്ങൾക്കുള്ള-തെല്ലാം തന്നു പോറ്റുന്നോൻ
ഇന്നുമെന്നും കൂടെയുണ്ടെന്നുള്ളവാക്കു തന്നവൻ

നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ
നീയല്ലാതില്ല ഭൂവിൽ ആശ്രയിപ്പാനാരുമേ

4. ശത്രുവിൻ അഗ്നിയസ്ത്രം ശക്തിയോടെതിർക്കുന്ന
മാത്രയിൽ ജയം തന്നു കാത്തുസൂക്ഷിച്ചീടുന്ന

നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ
നീയല്ലാതില്ല ഭൂവിൽ ആശ്രയിപ്പാനാരുമേ

5. ജനകനുടെ വലമമർന്നുനീ ഞങ്ങൾക്കായ്
ദിനം പ്രതി പക്ഷവാദം ചെയ്തുജീവിച്ചീടുന്ന

നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ
നീയല്ലാതില്ല ഭൂവിൽ ആശ്രയിപ്പാനാരുമേ

6. ലോകത്തിൽ ഞങ്ങൾക്കുള്ളതെല്ലാം നഷ്ടമാകിലും
ലോകക്കാർ നിത്യം ദുഷിച്ചീടിലും പൊന്നേശുവേ

നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ
നീയല്ലാതില്ല ഭൂവിൽ ആശ്രയിപ്പാനാരുമേ

7. നിത്യജീവ മൊഴികൾ നിന്നിലുണ്ടു പരനേ
നിന്നേവിട്ടിട്ടടിയങ്ങൾ എങ്ങു പോയി വസിക്കും

നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ
നീയല്ലാതില്ല ഭൂവിൽ ആശ്രയിപ്പാനാരുമേ

പരപരമേശ വരമരുളീശാ

രചന: കെ.വി. സൈമൺ

പരപരമേശ വരമരുളീശാ
നീയത്രെയെൻ രക്ഷാസ്ഥാനം

നിന്നെക്കാണും ജനങ്ങൾക്കു
പിന്നെദുഃഖമൊന്നുമില്ല

പരപരമേശ വരമരുളീശാ
നീയത്രെയെൻ രക്ഷാസ്ഥാനം

നിന്റെ എല്ലാ നടത്തിപ്പും
എന്റെ ഭാഗ്യനിറവല്ലോ

പരപരമേശ വരമരുളീശാ
നീയത്രെയെൻ രക്ഷാസ്ഥാനം

ആദിയിങ്കൽ കൈപ്പാകിലും
അന്ത്യമോ മധുരമത്രേ

പരപരമേശ വരമരുളീശാ
നീയത്രെയെൻ രക്ഷാസ്ഥാനം

കാർമേഘത്തിന്നുള്ളിലും ഞാൻ
മിന്നും സൂര്യശോഭ കാണും

പരപരമേശ വരമരുളീശാ
നീയത്രെയെൻ രക്ഷാസ്ഥാനം

സന്ധ്യയിങ്കൽ വിലാപവും
സന്തോഷമുഷസിങ്കലും

പരപരമേശ വരമരുളീശാ
നീയത്രെയെൻ രക്ഷാസ്ഥാനം

നിന്നോടൊന്നിച്ചുള്ള വാസം
എന്റെ കണ്ണീർ തുടച്ചീടും

പരപരമേശ വരമരുളീശാ
നീയത്രെയെൻ രക്ഷാസ്ഥാനം

നിന്റെ മുഖശോഭമൂലം
എന്റെ ദുഃഖം തീർന്നുപോകും.

പൊന്നേശു നരർ

മോശവത്സലം

പൊന്നേശു നരർ തിരുബലി
മരണം നിനപ്പാൻ
തന്നാനൊരു നിയമം
അതിശയമേ

പൊന്നായ തിരു ജഡം
നരർക്കു വേണ്ടി നുറുങ്ങി
ഒന്നോടെ തിരുരക്തം
ചൊരിക്കുമെന്നും

അപ്പം ഒന്നെടുത്തവൻ
വാഴ്ത്തി നുറുക്കി നൽകി
തൃപ്പാദം തൊഴുന്ന
തന്നുടെ ശിഷ്യർക്കു്

കാസായിൽ ദ്രാക്ഷാരസം
പകർന്നുയർത്തിയരുളി
ഈശോ തൻ രക്ത
മതെന്നകത്തിരിപ്പാൻ

മാഹാത്മ്യം അതിനനവധി
യുണ്ടു് രഹസ്യമേ
ഏകൻ പോകുന്നു
ബലി കഴിവതിനായു്

ഭക്തരിൻ വിശ്വാസജീവിതം

രചന: എം. ഇ. ചെറിയാൻ

ഭക്തരിൻ വിശ്വാസജീവിതം പോൽ- ഇത്ര
ഭദ്രമാം ജീവിതം വേറെയുണ്ടോ?
സ്വർഗ്ഗപിതാവിന്റെ ദിവ്യഭണ്ഡാരത്തെ
സ്വന്തമായ് കണ്ടുതൻ ജീവിതം ചെയ്യുന്ന

അന്യദേശത്തു പരദേശിയായ്
മന്നിതിൽ കൂടാര വാസികളായ്
ഉന്നതനാം ദൈവം ശിൽപിയായ് നിർമ്മിച്ച
വൻ നഗരത്തിനായ് കാത്തു വസിക്കുന്ന

അഗ്നിമേഘസ്തംഭം തന്നിൽ ദൈവം
മാറാതെ കാവൽ നിൽക്കും മരുവിൽ
അന്നന്നവൻ നൽകും മന്നയിൽ തൃപ്തരായ്
അക്കരെ വാഗ്ദത്ത നാട്ടിന്നു പോകുന്ന

പിന്നിൽ മികബലമുള്ളരികൾ
മുന്നിലോ ചെങ്കടൽ വൻതിരകൾ
എങ്കിലും വിശ്വാസചെങ്കോലു നീട്ടി-വൻ
ചെങ്കടലും പിളർന്നക്കരെയേറുന്ന

പാപത്തിൻ തൽക്കാലഭോഗം വേണ്ടാ
ദൈവജനത്തിന്റെ കഷ്ടം മതി
മിസ്രയീം നിക്ഷേപവസ്തുക്കളെക്കാളും
ക്രിസ്തുവിൻ നിന്ദയെ സമ്പത്തെന്നെണ്ണുന്ന

ചങ്ങല ചമ്മട്ടി കല്ലേറുകൾ
എങ്ങും പരിഹാസം പീഡനങ്ങൾ
തിങ്ങുമുപദ്രവം കഷ്ടതയെങ്കിലും
ഭംഗമില്ലാതെ സമരം നടത്തുന്ന

മൂന്നുയാമങ്ങളും വൻതിരയിൽ
മുങ്ങുമാറായി വലയുകിലും
മുറ്റും കടലിന്മീതെ നാലാം യാമത്തി
ലുറ്റ സഖിയവൻ വന്നിടും തീർച്ചയായ്

കഷ്ടതയാകും കടും തടവിൽ
ദുഷ്ടലോകം ബന്ധനം ചെയ്യുകിൽ
ഒട്ടും ഭയമെന്യേയർദ്ധരാത്രിയിൽ- സ
ന്തുഷ്ടരായ് ദൈവത്തെ പാടി സ്തുതിക്കുന്ന

ബുദ്ധിമുട്ടൊക്കെയും പൂർണ്ണമായി
ക്രിസ്തുവിൽ തന്റെ ധനത്തിനൊത്തു
തീർത്തു തരുന്നൊരു നമ്മുടെ ദേവന്നു
സ്തോത്രം പാടിടുവിൻ ഹല്ലേലുയ്യാ ആമേൻ.

മനമേ ചഞ്ചലമെന്തിനായ്?

രചന: എം. ഇ. ചെറിയാൻ

മനമേ ചഞ്ചലമെന്തിനായ്?
കരുതാൻ വല്ലഭനില്ലയോ
ജയവീരനായ് ആ ആ ആ

നാളെയ നിനച്ചു നടുങ്ങേണ്ട ദുഃഖ
വേളകൾ വരുമെന്നു കലങ്ങേണ്ടാ
കാലമെല്ലാമുള്ള മനുവേലൻ
കരുതാതെ കൈവിടുമോ? ആ ആ ആ

മനമേ ചഞ്ചലമെന്തിനായ്?
കരുതാൻ വല്ലഭനില്ലയോ
ജയവീരനായ് ആ ആ ആ

വാനിലെ പറവകൾ പുലരുന്നു നന്നായ്
വയലിലെ താമര വളരുന്നു
വാനവനായകൻ നമുക്കേതും
നൽകാതെ മറന്നിടുമോ? ആ ആ ആ

മനമേ ചഞ്ചലമെന്തിനായ്?
കരുതാൻ വല്ലഭനില്ലയോ
ജയവീരനായ് ആ ആ ആ

കൈവിടുകയില്ലിനിയൊരുനാളുമെന്നു
വാക്കു പറഞ്ഞവൻ മാറിടുമോ?
വാനവും ഭൂമിയും പോയാലും
വാഗ്ദത്തം സുസ്ഥിരമാം ആ ആ ആ

മനമേ ചഞ്ചലമെന്തിനായ്?
കരുതാൻ വല്ലഭനില്ലയോ
ജയവീരനായ് ആ ആ ആ

മുന്നമേ ദൈവത്തിൻ രാജ്യവും നാം അതി
നുന്നത നീതിയും തേടിടണം
തന്നിടും നായകൻ അതിനോടെ
അന്നന്നുവേണ്ടതെല്ലാം ആ ആ ആ

മനമേ ചഞ്ചലമെന്തിനായ്?
കരുതാൻ വല്ലഭനില്ലയോ
ജയവീരനായ് ആ ആ ആ

നിൻവഴി ദേവനെ ഭരമേൽപ്പിക്കുക
നിർണ്ണയമവനതു നിറവേറ്റും
ഭാരം യഹോവയിൽ വച്ചിടുകിൽ
നാൾതോറും പുലർത്തുമവൻ ആ ആ ആ

മനമേ ചഞ്ചലമെന്തിനായ്?
കരുതാൻ വല്ലഭനില്ലയോ
ജയവീരനായ് ആ ആ ആ

പോകുവാൻ കാലമടുത്തല്ലോ അവൻ
ഒരുക്കിയ വീട്ടിൽ നാം ചേർന്നിടുവാൻ
ഒരുനാളുമിനി പിരിയാതെ
മരുവും നാം ആനന്ദമായ് ആ ആ ആ.

യഹോവ ദൈവമാം

രചന: എം. ഇ. ചെറിയാൻ

യഹോവ ദൈവമാം
വിശുദ്ധജാതി നാം
അവനവകാശമാം ജനം നാം
പരദേശികൾ നാം ഭാഗ്യശാലികൾ
ഇതുപോലൊരു ജാതിയുണ്ടോ!

ആപത്തിൽ നമ്മുടെ ദിവ്യസങ്കേതവും
ബലവും ദൈവം ഒരുവനത്രേ
ആകയാൽ പാരിടം ആകെയിളകിലും
നാമിനി ഭയപ്പെടുകയില്ല

യഹോവ ദൈവമാം
വിശുദ്ധ ജാതി നാം
അവനവകാശമാം ജനം നാം

അവനീതലത്തിൽ അപമാനം നമു
ക്കവകാശമെന്നോർത്തിടണം
അവന്നായ് കഷ്ടതയേൽക്കുകിൽ തേജസ്സിൽ
അനന്തയുഗം വാണിടും നാം

യഹോവ ദൈവമാം
വിശുദ്ധ ജാതി നാം
അവനവകാശമാം ജനം നാം

നിര നിര നിരയായ് അണിനിരന്നിടുവിൻ
കുരിശിൻ പടയാളികളെ
ജയ ജയ ജയ കാഹളമൂതിടുവിൻ
ജയവീരനാം യേശുവിന്നു.

യഹോവ ദൈവമാം
വിശുദ്ധ ജാതി നാം
അവനവകാശമാം ജനം നാം

യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു

രചന: എം. ഇ. ചെറിയാൻ

യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു
പരലോകത്തിൽ ജീവിക്കുന്നു ഇഹ
ലോകത്തിൽ താനന്നു വേഗം വന്നു
രാജരാജനായ് വാണിടുന്നു

ഹാ! ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
യേശുകർത്താവു ജീവിക്കുന്നു

കൊല്ലുന്ന മരണത്തിൻ ഘോരതര
വിഷപ്പല്ലു തകർത്താകയാൽ ഇനി
തെല്ലും ഭയമെന്യേ മൃത്യുവിനെ നമ്മൾ
വെല്ലുവിളിക്കുകയാം

ഹാ! ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
യേശുകർത്താവു ജീവിക്കുന്നു

എന്നേശു ജീവിക്കുന്നായതിനാൽ
ഞാനുമെന്നേക്കും ജീവിക്കയാം ഇനി
തന്നെപ്പിരിഞ്ഞൊരു ജീവിതമി
ല്ലെനിക്കെല്ലാമെന്നേശുവത്രേ

ഹാ! ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
യേശുകർത്താവു ജീവിക്കുന്നു

മന്നിലല്ലെൻ നിത്യവാസമെന്നേശുവിൻ
മുന്നിൽ മഹത്വത്തിലാം ഇനി
വിണ്ണൽ ആ വീട്ടിൽ ചെന്നെത്തുന്ന
നാളുകളെണ്ണി ഞാൻ പാർത്തിടുന്നു.

ഹാ! ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
യേശുകർത്താവു ജീവിക്കുന്നു

യേശുവിന്റെ തിരുനാമത്തിന്നു

രചന: എം. ഇ. ചെറിയാൻ

യേശുവിന്റെ തിരുനാമത്തിന്നു
എന്നുമെന്നും സ്തുതിസ്തോത്രമേ

വാനിലും ഭൂവിലും മേലായ നാമം
വന്ദിത വല്ലഭ നാമമതു
ദൂതർ വാഴ്ത്തി പുകഴ്ത്തിടും നാമമതു

യേശുവിന്റെ തിരുനാമത്തിന്നു
എന്നുമെന്നും സ്തുതിസ്തോത്രമേ

പാപത്തിൽ ജീവിക്കും പാപിയെ രക്ഷിപ്പാൻ
പാരിതിൽ വന്നൊരു നാമമതു
പരലോകത്തിൽ ചേർക്കും നാമമതു

യേശുവിന്റെ തിരുനാമത്തിന്നു
എന്നുമെന്നും സ്തുതിസ്തോത്രമേ

ഉത്തമ ഭക്തന്മാർ വാഴ്ത്തിപ്പുകഴ്ത്തിടും
ഉന്നതമാം ദൈവനാമമതു
ഉലകെങ്ങും ധ്വനിക്കുന്ന നാമമതു

യേശുവിന്റെ തിരുനാമത്തിന്നു
എന്നുമെന്നും സ്തുതിസ്തോത്രമേ

സങ്കടം ചഞ്ചലം ശോധന വേളയിൽ
താങ്ങി നടത്തിടും നാമമതു
ഭയം മറ്റുമകറ്റിടും നാമമതു

യേശുവിന്റെ തിരുനാമത്തിന്നു
എന്നുമെന്നും സ്തുതിസ്തോത്രമേ

യേശുവേ നിൻ പാദം കുമ്പിടുന്നേ

രചന: എം. ഇ. ചെറിയാൻ

യേശുവേ നിൻ പാദം കുമ്പിടുന്നേ
യേശുവേ നിൻ പാദം കുമ്പിടുന്നേ
യേശുവേ നിൻ പാദം കുമ്പിടുന്നേ

നിസ്തുല സ്നേഹത്താലെ
ക്രിസ്തുവേ എന്നെയും നീ
നിൻ മകനാക്കുവാൻ തിന്മകൾ
നിക്കുവാൻ വിൺമഹിമ വെടിഞ്ഞു
ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ

യേശുവേ നിൻ പാദം കുമ്പിടുന്നേ

സ്നേഹത്തിന്നാഴിതന്നിൽ
മുങ്ങി ഞാനിന്നു മന്നിൽ
ആമയം മാറിയും ആനന്ദമേറിയും
വാഴുന്നു ഭീതിയെന്യേ
ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ

യേശുവേ നിൻ പാദം കുമ്പിടുന്നേ

എന്നുമേ ഞാനിനിയും
നിന്നുടെ സ്വന്തമത്രേ
ഒന്നുമേ ശക്തമല്ലീ ബന്ധം
മാറ്റുവാൻ എന്തൊരുഭാഗ്യമിത്
ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ

യേശുവേ നിൻ പാദം കുമ്പിടുന്നേ

ഭൂതലം വെന്തുരുകും
താരകങ്ങൾ മറയും
അന്നുമെൻ യേശുവിൻ
അൻപിൻ-കരങ്ങളിൽ
സാധു ഞാൻ വിശ്രമിക്കും
ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ

യേശുവേ നിൻ പാദം കുമ്പിടുന്നേ
യേശുവേ നിൻ പാദം കുമ്പിടുന്നേ
യേശുവേ നിൻ പാദം കുമ്പിടുന്നേ

വന്ദനം ചെയ്തീടുവിൻ

രചന: എം. ഇ. ചെറിയാൻ

വന്ദനം ചെയ്തീടുവിൻ-ശ്രീയേശുവേ
വന്ദനംചെയ്തീടുവിൻ-നിരന്തരം

സന്തതം സകലരും സന്തോഷധ്വനിയിൽ
സ്തോത്ര സംഗീതം പാടി-ശ്രീയേശുവേ

വന്ദനം ചെയ്തീടുവിൻ-ശ്രീയേശുവേ
വന്ദനംചെയ്തീടുവിൻ-നിരന്തരം

രാജിതമഹസ്സെഴും മാമനുസുതനെ
രാജ സമ്മാനിതനേ-ശ്രീയേശുവേ

വന്ദനം ചെയ്തീടുവിൻ-ശ്രീയേശുവേ
വന്ദനംചെയ്തീടുവിൻ-നിരന്തരം

കല്ലറ തുറന്നു വൻ വൈരിയെതകർത്തു
വല്ലഭനായവനെ-ശ്രീയേശുവേ

വന്ദനം ചെയ്തീടുവിൻ-ശ്രീയേശുവേ
വന്ദനംചെയ്തീടുവിൻ-നിരന്തരം

നിത്യവും നമുക്കുള്ളഭാരങ്ങളഖിലം
തീർത്തുതകരുന്നവനെ-ശ്രീയേശുവേ

വന്ദനം ചെയ്തീടുവിൻ-ശ്രീയേശുവേ
വന്ദനംചെയ്തീടുവിൻ-നിരന്തരം

ഭീതിയാം കൂരിരുളഖിലവും നീക്കും
നീതിയിൻ സൂര്യനാകും-ശ്രീയേശുവേ

വന്ദനം ചെയ്തീടുവിൻ-ശ്രീയേശുവേ
വന്ദനംചെയ്തീടുവിൻ-നിരന്തരം

പാപമില്ലാത്തതൻ പരിശുദ്ധനാമം
പാടി സ്തുതിച്ചിടുവിൻ-ശ്രീയേശുവേ

വന്ദനം ചെയ്തീടുവിൻ-ശ്രീയേശുവേ
വന്ദനംചെയ്തീടുവിൻ-നിരന്തരം

വന്ദനം യേശുപരാ

രചന: പി. വി. തൊമ്മി

വന്ദനം യേശുപരാ!
നിനക്കെന്നും വന്ദനം യേശുപരാ!
വന്ദനം ചെയ്യുന്നു നിന്നടിയാർ തിരു
നാമത്തിന്നാദരവായ്

1. ഇന്നു നിൻ സന്നിധിയിൽ
അടിയാർക്കു വന്നുചേരുവതിന്നു
തന്ന നിൻ ഉന്നതമാം
കൃപക്കഭിവന്ദനം ചെയ്തിടുന്നേ

2. നിൻ രുധിരമതിനാൽ
പ്രതിഷ്ടിച്ച- ജീവപുതുവഴിയായ്
നിന്നടിയാർക്കു പിതാ-
വിൻസന്നിധൗ-വന്നിടാമെ സതതം

3. ഇത്രമഹത്വമുള്ള പദവിയെ
ഇപ്പുഴുക്കൾക്കരുളാൻ
പാത്രതയേതുമില്ല
നിന്റെ കൃപ എത്ര വിചിത്രമഹോ

4. വാനദൂത ഗണങ്ങൾ
മനോഹര ഗാനങ്ങളാൽ സതതം
ഊനമെന്യേ പുകഴ്‍ത്തി
സ്തുതിക്കുന്ന-വാനവനേ നിനക്കു

5. മന്നരിൽ മന്നവൻ നീ
മനുകുലത്തിന്നു രക്ഷാകരൻ നീ
മിന്നും പ്രഭാവമുള്ളോൻ
പിതാവിന്നു സന്നിഭൻ നീയല്ലയോ

6. നീയൊഴികെ ഞങ്ങൾക്കു
സുരലോകെ അരുള്ളൂ ജീവനാഥാ
നീയൊഴികെ ഇഹത്തിൽ
മറ്റാരുമില്ലാഗ്രഹിപ്പാൻ പരനേ

വാഴ്ത്തുക നീ മനമേ

രചന: മഹാകവി കെ. വി. സൈമണ്‍
സുരുട്ടി- ആദിതാളം

വാഴ്ത്തുക നീ മനമേ
എൻ പരനേ
വാഴ്ത്തുക നീ മനമേ

1. വാഴ്ത്തുക തൻ
ശുദ്ധനാമത്തെ പേർത്തു
പാർത്ഥിവൻ തൻ
ഉപകാരത്തെയോർത്തു

വാഴ്ത്തുക നീ മനമേ
എൻ പരനേ
വാഴ്ത്തുക നീ മനമേ

2. നിന്നകൃത്യം പരനൊ
ക്കെയും പോക്കി
തിണ്ണമായ് രോഗങ്ങൾ
നീക്കി നന്നാക്കി

വാഴ്ത്തുക നീ മനമേ
എൻ പരനേ
വാഴ്ത്തുക നീ മനമേ

3. നന്മയാൽ വായ്കവൻ
തൃപ്തിയെ തന്നു
നവ്യമാക്കുന്നു നിൻ
യൗവ്വനമിന്നു

വാഴ്ത്തുക നീ മനമേ
എൻ പരനേ
വാഴ്ത്തുക നീ മനമേ

4. മക്കളിൽ കാരുണ്യം
താതനെന്നോണം
ഭക്തരിൽ വാത്സല്ല്യ
വാനവൻ നൂനം

വാഴ്ത്തുക നീ മനമേ
എൻ പരനേ
വാഴ്ത്തുക നീ മനമേ

5. പുല്ലിനു തുല്ല്യമീ
ജീവിതം വയലിൽ
പൂവെന്ന പോലയ്യോ
പോകുന്നു തുലവിൽ

വാഴ്ത്തുക നീ മനമേ
എൻ പരനേ
വാഴ്ത്തുക നീ മനമേ

6. തൻ നിയമങ്ങളെ
കാത്തിടുന്നോർക്കും
തന്നുടെ ദാസർക്കും
താൻ ദയ കാട്ടും

വാഴ്ത്തുക നീ മനമേ
എൻ പരനേ
വാഴ്ത്തുക നീ മനമേ

7. നിത്യ രാജാവിവൻ
ഓക്കുകിൽ സർവ്വ
സൃഷ്ടികളും സ്തുതി
ക്കുന്ന യഹോവ

വാഴ്ത്തുക നീ മനമേ
എൻ പരനേ
വാഴ്ത്തുക നീ മനമേ

വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ

രചന: സാധു കൊച്ചു കുഞ്ഞുപദേശി

വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ
യേശുവിൻ മാർവ്വിൽ ഞാനാനന്ദിക്കും

പരമസുഖങ്ങളിന്നമൃതരസം
പരമേശൻ മാർവിൽ ഞാൻ പാനം ചെയ്യും

പരമപിതാവെന്റെ കണ്ണിൽ നിന്നു
കരച്ചിലിൻ തുള്ളികൾ തുടച്ചീദുമെ

ശത്രുക്കളാരുമന്നവിടെയില്ല
കർത്താവിൻ കുഞ്ഞുങ്ങൾ മാത്രമതിൽ

കുഞ്ഞാട്ടിൻ കാന്തയാം സത്യസഭ
സൌന്ദര്യ പൂർണ്ണയായ് വാഴുന്നതിൽ

വർണ്ണിപ്പാനാരുമില്ലപ്പുരിയെ
ആരുമില്ലിതിന്നിണ ചൊല്ലീടുവാൻ

ഖെറൂബി സെരാഫികൾ പാടുന്നതിൽ
മൂപ്പന്മാർ കുമ്പിട്ടു വാഴ്ത്തുന്നതിൽ

ദൈവ സിംഹാസനമുണ്ടവിടെ
പച്ച വില്ലേശുവുമുണ്ടവിടെ

സിയോൻ സഞ്ചാരി

രചന: എം. ഇ. ചെറിയാൻ

സിയോൻ സഞ്ചാരി ഞാൻ
യേശുവിൽ ചാരി ഞാൻ പോകുന്നു
കുരിശിൻറെ പാതയിൽ

മോക്ഷ യാത്രയാണിത് ഞാൻ നടപ്പത്
കാഴ്ച്ചയാലെയല്ല വിശ്വാസത്താലെയാം
വീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽ
രക്ഷകൻ കൈകളിൽ താങ്ങിടും

സിയോൻ സഞ്ചാരി ഞാൻ
യേശുവിൽ ചാരി ഞാൻ പോകുന്നു
കുരിശിൻറെ പാതയിൽ

എന്നെ നേടുന്ന സന്തോഷമോർത്തതാൽ
നിന്ദകൾ സഹിച്ചു മരിച്ച നാഥനെ
ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയിൽ
ക്ഷീണമെന്തെന്നറികില്ല ഞാൻ

സിയോൻ സഞ്ചാരി ഞാൻ
യേശുവിൽ ചാരി ഞാൻ പോകുന്നു
കുരിശിൻറെ പാതയിൽ

ലോകമേതും യോഗ്യം അല്ലെനിക്കതാൽ
ശോകമില്ല ഭാഗ്യം ഉണ്ട് ക്രിസ്തുവിൽ
നാഥന് മുൾമുടി നല്കിയ ലോകമേ
നീ തരും പേർ എനിക്കെന്തിനായ്?

സിയോൻ സഞ്ചാരി ഞാൻ
യേശുവിൽ ചാരി ഞാൻ പോകുന്നു
കുരിശിൻറെ പാതയിൽ

ബാലശിക്ഷ നൽകുമെൻ അപ്പനെങ്കിലും
ചേലെഴും തൻ സ്നേഹം കുറഞ്ഞു പോയിടാ
നന്മയേ തൻ കരം നൽകൂ, എന്നീശനിൽ
എന്മനം വിശ്രമം നേടിടും

സിയോൻ സഞ്ചാരി ഞാൻ
യേശുവിൽ ചാരി ഞാൻ പോകുന്നു
കുരിശിൻറെ പാതയിൽ

സ്തോത്രം എൻ പരിപാലകാ

രചന: സാധു കൊച്ചു കുഞ്ഞുപദേശി

സ്തോത്രം എൻ പരിപാലകാ
മമ നായകാ വന്ദനം

സാധുവെന്നിൽ കരളലിഞ്ഞു
ചെയ്ത എല്ലാ നന്മയ്ക്കും
പരിപാലകാ വന്ദനം

പാപമെല്ലാം പോക്കിയെന്നെ
മാർവ്വിൽ ചേർത്ത അമ്മ നീ
പരിപാലകാ വന്ദനം

ക്ലേശമകറ്റീടുവാനായി
ഭക്തി മാർഗ്ഗമേകിയ
പരിപാലകാ വന്ദനം

പരമേശൻ കരുതലിനാൽ
ഓരോ നാളും പോറ്റുന്നു
പരിപാലകാ വന്ദനം

നീയെനിക്കും ഞാൻ നിനക്കും
വെറെയില്ലോർ ബന്ധുവും
പരിപാലകാ വന്ദനം

പരിശുദ്ധനാം മണവാളാ
ദോഷമെന്നെ തീണ്ടല്ലേ
പരിപാലകാ വന്ദനം

യേശുവേ നിൻ രാജ്യമതിൽ
എന്നെ ചേർത്തു കൊള്ളണേ
പരിപാലകാ വന്ദനം

സ്തോത്രം യേശുവേ!

രചന: പി. വി. തൊമ്മി

സ്തോത്രം യേശുവേ!
സ്തോത്രം യേശുവേ! നിന്നെ
മാത്രം നന്ദിയോടെയെന്നും
വാഴിത്തിപാടും ഞാൻ

1. ദാസനാമെന്റെ നാശമകറ്റാൻ
നര വേഷമായവതരിച്ച
ദൈവജാതനേ

സ്തോത്രം യേശുവേ!
സ്തോത്രം യേശുവേ! നിന്നെ
മാത്രം നന്ദിയോടെയെന്നും
വാഴിത്തിപാടും ഞാൻ

2. പാപത്തിന്നുടെ ശാപശിക്ഷയാം
ദൈവകോപ തീയിൽ
വെന്തെരിഞ്ഞ ജീവനാഥനേ

സ്തോത്രം യേശുവേ!
സ്തോത്രം യേശുവേ! നിന്നെ
മാത്രം നന്ദിയോടെയെന്നും
വാഴിത്തിപാടും ഞാൻ

3. ശത്രുവാം എന്നെ
നിൻ പുത്രനാക്കുവാൻ
എന്നിൽ ചേർത്തനിൻ കൃപക്കനന്തം
സ്തോത്രം യേശുവേ

സ്തോത്രം യേശുവേ!
സ്തോത്രം യേശുവേ! നിന്നെ
മാത്രം നന്ദിയോടെയെന്നും
വാഴിത്തിപാടും ഞാൻ

4. ആർത്തികൾ തീർത്ത
കരുണാ സമുദ്രമേ
നിന്നെ സ്തോത്രം ചെയ്‍വാ-
നെന്നെയെന്നും പാത്രനാക്കുക

സ്തോത്രം യേശുവേ!
സ്തോത്രം യേശുവേ! നിന്നെ
മാത്രം നന്ദിയോടെയെന്നും
വാഴിത്തിപാടും ഞാൻ

5. ജീവനാഥനേ ദേവനന്ദനാ
നിന്റെ ജീവനെന്നിൽ തന്നതിന്നായ്
സ്തോത്രം യേശുവേ

സ്തോത്രം യേശുവേ!
സ്തോത്രം യേശുവേ! നിന്നെ
മാത്രം നന്ദിയോടെയെന്നും
വാഴിത്തിപാടും ഞാൻ

6. നാശലോകത്തിൽ ദാസനാമെന്നെ
സൽപ്രകാശമായ് നടത്തിടേണം യേശുനാഥനേ.

സ്തോത്രം യേശുവേ!
സ്തോത്രം യേശുവേ! നിന്നെ
മാത്രം നന്ദിയോടെയെന്നും
വാഴിത്തിപാടും ഞാൻ

ഹോശാന്നാ! മഹോന്നതനാം

രചന: പി. വി. തൊമ്മി

ഹോശാന്നാ! മഹോന്നതനാം
യേശുമഹാ-രാജനെന്നും
ഹോശാന്നാ! കർത്തനുടെ
വിശുദ്ധനാമത്തിൽ വരുന്നവനു സദാ

1. യെറുശലേം നഗരിയതിൽ
വരുന്നു മഹാ രാജനെന്നു
അറിഞ്ഞതിനാൽ ബഹുജനങ്ങൾ
ഒരുങ്ങിവന്നരാജനെ എതിരേല്പാൻ

2. ആൺകഴുത കുട്ടിയിന്മേൽ
ആടകളെ വിരിച്ചു ശിഷ്യർ
ആണ്ടവനെ ഇരുത്തിക്കൊണ്ടു
ആടിപ്പാടിസ്തുതിച്ചവർ നടന്നീടുന്നു

3. മേലങ്കിക-ളെ വഴിയിൽ
അലംകൃതമായ് പലർ വിരിച്ചു
മാലോകർ വഴിനീളെ
ശാലേമിന്നധിപതിയെ വാഴ്ത്തീടുന്നു

4. കുരുത്തോല പിടിച്ചു ചിലർ
ഗുരുവരനെ സ്തുതിച്ചീടുന്നു
മരങ്ങളിൽ നി-ന്നിളംകൊമ്പുകൾ
വിരവൊടു വെട്ടിചിലർ വിതറിടുന്നു

5. പുരുഷാരം അസംഖ്യമിതാ
നിരനിരയായ് നടന്നീടുന്നു
ഒരു മനസ്സോ-ടതികുതുകാൽ
അരചനെ സ്തുതിച്ചവർ പുകഴ്ത്തിടുന്നു

6. പരിചോടു ബാലഗണം
പരിശുദ്ധനെ പുകഴ്ത്തിടുന്നു
പരീശരെല്ലാം അരിശം പൂണ്ടു
പരിശ്രമിച്ചിടുന്നതു മുടക്കീടുവാൻ

7. ആർത്തമോദത്തോടിന്നു നാം
വാഴ്ത്തീടുക പാർത്ഥിവനെ
കീർത്തിക്ക നാം തിരുനാമം
പാർത്തലത്തിലനുദിനം മോദമോടെ